KeralaLatest NewsNews

കരിമൂർഖനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് പായസത്തിലും ജ്യൂസിലും മയക്കുമരുന്ന് കലര്‍ത്തി ഉത്രയ്ക്ക് നല്‍കി; സൂരജിന്റെ കൂടുതല്‍ മൊഴി വിവരങ്ങള്‍ പുറത്ത്

കൊല്ലം: കൊല്ലം അഞ്ചൽ ഉത്ര കൊലക്കേസില്‍ ഒന്നാം പ്രതി സൂരജിന്റെ കൂടുതല്‍ മൊഴി വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ദിവസം ഉത്രയ്ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നതായി സൂരജ് പോലീസിന് മൊഴി നല്‍കി. പായസത്തിലും ജ്യൂസിലുമായിട്ടാണ് മയക്കുമരുന്ന് കലര്‍ത്തി നല്‍കിയത്. ഉത്രയുടെ ആന്തരീകാവയങ്ങളുടെ രാസപരിശോധന ഫലത്തിനായി കാത്തിരിക്കുയാണ് അന്വേഷണ സംഘം.

പായസത്തിലും പഴച്ചാറിലും ഉത്രയ്ക്ക് ഉറക്കഗുളിക പൊടിച്ചു നൽകിയതായി സൂരജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അടൂരിൽ സൂരജ് ജോലി ചെയ്യുന്ന ഓഫിസ് പരിസരത്തെ മരുന്നുകടയിൽ നിന്നാണ് ഗുളിക വാങ്ങിയത്. പ്രതിയെ ഇന്നലെ ഇവിടെ എത്തിച്ച് തെളിവെടുത്തു. ഉത്രയെ കൊല്ലാനുള്ള ആദ്യ ശ്രമത്തിൽ പായസത്തിലാണ് ഉറക്കഗുളിക നൽകിത്. പാമ്പ് കടിയേറ്റപ്പോൾ യുവതി ഉണരുകയും നിലവിളിക്കുകയും ചെയ്തു. അതുകൊണ്ട് രണ്ടാം ശ്രമത്തിൽ ജ്യൂസിൽ കൂടുതൽ മയക്ക ഗുളിക നൽകുകയും ലക്ഷ്യം നിറവേറ്റുകയും ചെയ്തു.

അതേസമയം, പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. സൂരജിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും, സുഹൃത്തുക്കളെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചു. രണ്ടാം പ്രതി സുരേഷിനെ അയാളുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സുരേഷിന്റെ വീട്ടിൽ നിന്നു വനംവകുപ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിയ പാമ്പിനെ വനത്തിൽ തുറന്നു വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button