Latest NewsNewsGulfOman

പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ചു നിലയിൽ കണ്ടെത്തി : കൈയും കഴുത്തും മുറിച്ച നിലയില്‍

മസ്‌ക്കറ്റ് :  പ്രവാസി മലയാളി ഒമാനിലെ സലാലയിൽ മരിച്ച  നിലയിൽ. തുംറൈത്തിലെ സ്വകാര്യ ട്രാവല്‍സിലെ ജീവനക്കാരനായിരുന്ന കോട്ടപ്പുറം പരവൂര്‍ സ്വദേശി പ്രശാന്ത് (40) ആണു മരിച്ചത്. തുംറൈത്തിലെ താമസ സ്ഥലത്തു കൈയും കഴുത്തും മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. . റോയല്‍ ഒമാന്‍ പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എട്ടു മാസം മുമ്പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. പിതാവ്: ശശിധരന്‍, മാതാവ്: പ്രഭ. ഭാര്യ: സുദിന (റെയില്‍വെ ജീവനക്കാരി), മക്കള്‍: നവനീദ്, നിയോദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button