KeralaLatest NewsNews

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധ കൊത്തുപണികള്‍ നശിപ്പിച്ചു; മുകളില്‍ പാക് പാതകയും മുദ്രാവാക്യങ്ങളും പതിച്ച നിലയില്‍

ശ്രീനഗര്‍ • പാകിസ്ഥാൻ അധിനിവേശ-കശ്മീരിലെ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിലെ ചിലാസ് പ്രദേശത്ത് ബുദ്ധമത ശിലാ കൊത്തുപണികള്‍ നശിപ്പിച്ച നിലയില്‍. എ.ഡി 800-ലെ ശിലാ കൊത്തുപണികൾ പുരാവസ്‌തുശാസ്‌ത്രപരമായി പ്രാധാന്യമർഹിക്കുന്നവയാണ്. കൊത്തുപണികൾക്ക് മുകളിൽ മുദ്രാവാക്യങ്ങളും പാകിസ്ഥാൻ പതാകയും പെയിന്റ് ചെയ്ത് ചേര്‍ത്ത് വികൃതമാക്കിയതായി അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ കാണിക്കുന്നു.

പാക്കിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയുള്ള മൗലികവാദികളും അക്രമികളുമാണ് പുരാവസ്തുപരമായി വിലപ്പെട്ടതും പുരാതനവുമായ കൊത്തുപണികൾ നശിപ്പിച്ചത്.

ചൊവ്വാഴ്ച ഗിൽഗിത് ബാൾട്ടിസ്ഥാനിലെ ചില നിവാസികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങങ്ങളിലൂടെയാണ് സംഭവം പുറത്തുവന്നത്. നശിപ്പിച്ച കൊത്തുപണികൾ പ്രാദേശിക ബുദ്ധമത നിവാസികൾ കണ്ടെത്തിയതായും പെയിന്റ് പുതിയതായി ചെയ്തതാണെന്ന് വ്യക്തമായതായും റിപ്പോര്‍ട്ട് പറയുന്നു.

ഈ പുരാവസ്തു സ്ഥലം നശിപ്പിക്കുമെന്ന് കരുതുന്ന പാക്-ചൈന ഡയമർ ഭാഷാ ഡാം പദ്ധതിയെതിരായ പ്രതിഷേധത്തിന് പ്രതികാരമായാണ് ഈ നശീകരണമെന്നും ഉറവിടങ്ങള്‍ പറയുന്നു.

2001 ൽ അഫ്ഗാനിസ്ഥാനിലെ ബാമിയൻ താഴ്‌വരയിൽ താലിബാന്‍ ബുദ്ധ പ്രതിമകള്‍ തകര്‍ത്തിരുന്നു. 19 വര്‍ഷം മുന്നേ നടന്ന ആ സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button