Latest NewsKeralaNews

മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കം: മലപ്പുറത്ത് യുവാവ്​ കുത്തേറ്റു മരിച്ചു

താനൂര്‍ : മലപ്പുറം താനൂരിൽ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ യുവാവ്​ കുത്തേറ്റു മരിച്ചു. അരീക്കാട് സ്വദേശിയും തിരൂര്‍ കട്ടച്ചിറയില്‍ താമസക്കാരനുമായ ചട്ടിക്കല്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ ശിഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് ശിഹാബ് മരിച്ചത്. ഒപ്പം കുത്തേറ്റ ബി.പി അങ്ങാടി സ്വദേശി അഹസന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകീട്ട് നടക്കാവിനും പാലക്കുറ്റിയാഴി തോടിനും ഇടയിലായി റെയിൽവേ ലൈനിനോട് ചേർന്ന സ്ഥലത്തുവെച്ചാണ്​ കത്തിക്കുത്തുണ്ടായത്. താനൂര്‍ സ്വദേശി സൂഫിയാന്‍, തെയ്യാല സ്വദേശി കെ രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ശിഹാബുദ്ദീനെ കുത്തിയതെന്നാണ് പ്രാഥമിക വിവരം. ശിഹാബിന്റെ മൃതദേഹം തുടർ നടപടികൾക്കായി കോഴിക്കോട്​ മെഡിക്കൽ കോളജിലേക്ക്​ മാറ്റി​.

കൊല്ലപ്പെട്ടയാളും, കൊലപാതകികളും മലപ്പുറം കോഴിക്കോട് ജില്ലകളിലെ നിരവധി സ്റ്റേഷനുകളില്‍ മോഷണകേസുകളിലും, അടിപിടി കേസുകളിലും ഉള്‍പ്പെട്ടവരാണെന്നാണ് പോലീസ് പറഞ്ഞു.

.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button