Latest NewsNewsIndia

അശ്ലീല വീഡിയോ നിർമ്മിച്ച കേസിൽ, പിടിയിലായ  പ്രതികളിലൊരാൾക്ക്  കോവിഡ് സ്ഥിരീകരിച്ചു  :   പോലീസുകാരെ നിരീക്ഷണത്തിലാക്കി

സേലം : അശ്ലീല വീഡിയോ നിർമ്മിച്ചെന്ന കേസിൽ പിടിയിലായ  പ്രതികളിലൊരാൾക്ക്  കോവിഡ് സ്ഥിരീകരിച്ചു.  തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം.  പരിശോധനാ ഫലം പുറത്തുവന്നതോടെ സേലം  ടൗൺ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഈശ്വരൻ, പൊലസ് ഇൻസ്പെക്ടർ പളനിയമ്മൽ എന്നിവരുൾപ്പെടെ  28 ഉദ്യോഗസ്ഥരെ  നിരീക്ഷണത്തിലാക്കി.  കരുപ്പൂർ സർക്കാർ എൻജിനീയറിംഗ് കോളേജിൽ സജ്ജീകരിച്ചിരിക്കുന്ന ക്വറന്റീൻ കേന്ദ്രത്തിലാണ് ഇപ്പോൾ പോലീസുകാര താമസിപ്പിച്ചിരിക്കുന്നത്. സബ് ജയിലിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി  പ്രതികൾക്ക് കൊവിഡ് ടെസ്റ്റ് നടത്തിയപ്പോൾ ബ്യൂട്ടി പാർലർ ഉടമയ്ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

Also read : യു.പിയില്‍ കനത്ത മഴയും ഇടിമിന്നലും : താജ്മഹലിന് കേടുപാടുകള്‍ സംഭവിച്ചു

വിധവയായ യുവതിയും അവരുടെ സുഹൃത്തും നൽകിയ പരാതിയിലാണ്  ബ്യൂട്ടി പാർലർ നടത്തുന്ന 35 കാരനും കൂട്ടാളികളായ കൃഷ്ണൻ(36), അജയ് (28) എന്നിവർ അറസ്റ്റിലായതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അശ്ലീല വീഡിയോകൾ ഉപയോഗിച്ച് പ്രതികൾ പരാതിക്കാരിയായ യുവതികളെ പല തവണ പീഡത്തിന് ഇരയാക്കിരുന്നതായും,  ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button