Latest NewsNewsIndia

ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ : വാര്‍ത്തകളും ദൃശ്യങ്ങളും : ഔദ്യോഗിക അറിയിപ്പുമായി ഇന്ത്യന്‍ സൈന്യം : പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശ്യം

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയിലെ തര്‍ക്കം സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിക്കുന്നു. തര്‍ക്കം നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്ന പേരില്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഇന്ത്യന്‍ സൈന്യം ഔദ്യോഗികമായി അറിയിച്ചു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളോട് ചേര്‍ത്ത് വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നലുളളത് ദുരുദ്ദേശ്യമാണ്. നിലവില്‍ യാതൊരു ആക്രമണങ്ങളും അവിടെയില്ലെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Read Also : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : ഇന്ത്യ തന്നെ പരിഹാരം കാണും : യുഎസിനെ തള്ളി വീണ്ടും ഇന്ത്യ

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകളിലൂടെ സമവായം കണ്ടെത്താനാണ് ശ്രമിക്കുന്നത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇതിനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തില്‍ പ്രശ്‌നങ്ങളെക്കുറിച്ച് ചിലര്‍ പ്രചാരണം നടത്തുന്നതിനെ അപലപിക്കുന്നു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ മാത്രമേ ഇത്തരം പ്രചാരണങ്ങള്‍ കൊണ്ട് കഴിയൂ. ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങള്‍ ഒരു കാരണവശാലും സംപ്രേഷണം ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button