Latest NewsNewsGulfOman

കോവിഡ് : ഗൾഫിൽ പ്രവാസി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി മരണപ്പെട്ടു

മസ്‌ക്കറ്റ് : ഗൾഫിൽ വീണ്ടും കോവിഡ് മരണം. രണ്ടു പേർ കൂടി ഒമാനിൽ മരിച്ചു. 4 വയസ്സുള്ള ഒരു സ്വദേശിയും 72 വയസ്സ് പ്രായമായ ഒരു വിദേശിയുമാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമാനിൽ കോവിഡ് ബാധിച്ച് ഇതുവരെ രണ്ടു മലയാളികളുൾപ്പെടെ 44പേരാണ് മരിച്ചത്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വരും ദിവസങ്ങളിൽ വര്‍ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഒമാന്‍ ആരോഗ്യമന്ത്രി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി അറിയിച്ചു. ഒമാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

Also read : കോവിഡ് കാലത്ത് അംഗപരിമിതനായ യാചകന്റെ സന്നദ്ധ പ്രവർത്തനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിനം 400 മുതല്‍ 800 വരെ എന്ന തോതിലാണ് രോഗ ബാധിതരുടെ എണ്ണം ഉയരുന്നത്. മുന്നറിയിപ്പുകള്‍ ലംഘിച്ച് റമദാനില്‍ നിരവധി ഒത്തുചേരലുകള്‍ നടന്നതാണ് ഇതിനുകാരണമെന്നും, തറാവീഹ് നമസ്‌കാരത്തിനും നോമ്പുതുറക്കാനും പല സ്ഥലങ്ങളിലും നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ഒത്തുചേരലുകള്‍ നടന്നതും രോഗബാധിതര്‍ വര്‍ധിക്കാന്‍ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Related Articles

Post Your Comments


Back to top button
Close
Close