KeralaLatest NewsNews

കൊച്ചിയിൽ റോഡരികിൽ പി പി ഇ കിറ്റ് ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍

കൊച്ചി : എറണാകുളം കളമശേരി എൻഎഡി റോഡിൽ ഉപയോഗിച്ച പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ തള്ളി. ഇന്ന് രാവിലെയാണ് കളമശേരിയിലെ ഡിഫൻസ്‌ മേഖലയിലേക്കുള്ള റോഡരികിൽ ഉപയോഗിച്ച പി പി ഇ കിറ്റും ഗ്ലൌസും ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ തള്ളിയതായി നാട്ടുകാര്‍ കണ്ടെത്തിയത്.

കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ആശുപത്രിയില്‍ ഉപയോഗിച്ച പി പി ഇ കിറ്റ് ഉള്‍പ്പെടെ റോഡില്‍ കണ്ടതില്‍ പരിസരവാസികകള്‍ക്ക് ആശങ്കയുണ്ട്. ഈ പ്രദേശത്ത് റോഡില്‍ മാലിന്യം തള്ളുന്നത് പതിവാണ്. അതിനാല്‍ സി സി ടിവി സ്ഥാപിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെയും നടപടിയായിട്ടില്ല. ഇപ്പോള്‍ ആശുപത്രി മാലിന്യം നിക്ഷേപിച്ചതോടെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button