KeralaLatest NewsNews

ഉത്രവധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്,? ഉത്രയുടെ ആഭരണങ്ങള്‍ കുഴിച്ചിട്ട നിലയില്‍

കൊല്ലം: അഞ്ചലില്‍ ഉത്ര എന്ന യുവതിയെ വിഷ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. മരിച്ച ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സൂരജിന്റെ വീട്ടില്‍ തെളിവെടുപ്പിന് എത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലം കാണിച്ച് കൊടുത്തത്. കൊലപാതകത്തിന് മുന്‍പ് ലോക്കറില്‍ നിന്നെടുത്ത സ്വര്‍ണമാണ് ഇന്ന് കണ്ടെടുത്തത്.

read also : ഉത്ര വധക്കേസ് : സൂരജിന്റെ പിതാവ് അറസ്റ്റിൽ

ലോക്കറിലെ സ്വര്‍ണം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതോടെ ഉത്രയുടെ മരണത്തില്‍ സൂരജിനെ കൂടാതെ കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന സൂചനയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button