Latest NewsNewsIndia

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ജനപ്രീതി അറിയാന്‍ നടത്തിയ സര്‍വേ ഫലം പുറത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ജനപ്രീതി അറിയാന്‍ നടത്തിയ സര്‍വേ ഫലം പുറത്ത്. ടൈംസ് ഓഫ് ഇന്ത്യ സീ വോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 65 ശതമാനം പേരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. രാഹുല്‍ ഗാന്ധിയോ നരേന്ദ്ര മോദിയോ എന്ന ചോദ്യത്തിന് 66.2 ശതമാനം പേരും മോദിയെ തിരഞ്ഞെടുത്തു. രാഹുല്‍ ഗാന്ധിക്ക് 23.21 ശതമാനമാണ് പിന്തുണ.

ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ് ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ മുന്നില്‍. സര്‍വേയില്‍ പങ്കെടുത്ത 82.96 ശതമാനം ഒഡീഷക്കാരും മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കി. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലാണ് രണ്ടാം സ്ഥാനത്ത്. 81.06 ശതമാനം പിന്തുണയാണ് അദ്ദേഹത്തിനുള്ളത്. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പട്ടികയില്‍ മൂന്നാമത്. 80.28 പേര്‍ പിണറായി വിജയന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി അറിയിച്ചു.ജഗമോഹന്‍ റെഡ്ഡി നാലാമതും ഉദ്ധവ് താക്കറെ അഞ്ചാമതും അരവിന്ദ് കെജ്ഡര്വാള്‍ ആറാമതുമാണ്. ഓരോ സംസ്ഥാനത്ത് നിന്നും 3000 പേര്‍ വീതമാണ് സര്‍വേയില്‍ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button