Latest NewsIndia

ഗുജറാത്തിൽ 65 കോൺഗ്രസ്സ് എംഎല്‍എമാരെ റിസോർട്ടിലേക്ക് മാറ്റി

മോര്‍ബി നിയോജക മണ്ഡലത്തില്‍ നിന്നുള്ള ബ്രിജേഷ് മെര്‍ജ,വഡോദരയില്‍ നിന്നുള്ള അക്ഷയ് പട്ടേല്‍, കപ്രാഡാ മണ്ഡലത്തില്‍ നിന്നുള്ള ജിതു ചൗധരി എന്നിവരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്.

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോട്ടിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്. എംഎല്‍എമാരുടെ രാജി തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. മോര്‍ബി നിയോജക മണ്ഡലത്തില്‍ നിന്നുള്ള ബ്രിജേഷ് മെര്‍ജ,വഡോദരയില്‍ നിന്നുള്ള അക്ഷയ് പട്ടേല്‍, കപ്രാഡാ മണ്ഡലത്തില്‍ നിന്നുള്ള ജിതു ചൗധരി എന്നിവരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്.

കോണ്‍ഗ്രസിലെ 65 എംഎല്‍എമാരെയും അഹമ്മദാബാദിലെ റിസോട്ടിലേക്ക് മാറ്റിയതായാണ് സൂചന. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎല്‍എമാരുടെ രാജി കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.മാര്‍ച്ച്‌ മാസം മുതല്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി തുടരുകയാണ്.

ശശി തരൂരിന്റെ പേരിൽ വിവാദത്തിലായ പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവെച്ചിരിക്കുന്നത്. ജൂണ്‍ 19 ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എംഎല്‍എമാര്‍ രാജിവെക്കുന്നത് കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button