KeralaLatest NewsNews

കോവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റൈന്‍ ദിവസം വെട്ടിക്കുറച്ചതിനെതിരെ ബി.ജെ.പി

തിരുവനന്തപുരം • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് വാർഡുകളിൽ ഡ്യൂട്ടി ചെയ്യുന്ന നനഴ്സുമാരുടെ ക്വാറന്റൈന്‍ ദിവസം വെട്ടിക്കുറച്ചത് സർക്കാർ പുന:പരിശോധിക്കണമെന്ന് ബി.ജെ.പി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ്‌ അഡ്വ. ആര്‍.എസ് രാജീവ്‌. 1000 ലധികം സ്റ്റാഫ് നഴ്സുമാര്‍ ഉണ്ടായിട്ടും ഏതാണ്ട് 200 ളം പേരെ മാത്രമാണ് കോവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ളത്. ഇവർ ഏതാണ്ട് 4 പ്രാവശ്യത്തിലധികം ഡ്യൂട്ടി നോക്കിയിട്ടുണ്ട് ഈ സമയത്തിന്നുള്ളിൽ.ഇന്നത്തെ സാഹചര്യം കുറച്ചു കൂടി മാറിയിരിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ കോവിഡ് രോഗികളുമായി നേരിട്ട് ഇടപഴകുന്നവരുടെ ക്വാറന്റൈന്‍ സമയം വെട്ടിക്കുറയ്ക്കുമ്പോൾ DME യുടെ തീരുമാനം അപകടം സ്വയം വിളിച്ചുവരുത്തുന്നതിന് തുല്യമാണ്.

കോവിഡ് ഡ്യൂട്ടിയിൽ സ്ഥിരം ജോലി നോക്കിയ സെക്യുരിറ്റി ജീവനക്കാരൻ കുഴഞ്ഞു വീണ് നിരീക്ഷണത്തിൽ കിടക്കുന്ന യാഥാർത്യം അധികൃതരുടെ മുന്നിലുള്ളപ്പോൾ നഴ്സുമാരുടെ മനോവീര്യം തകർക്കുന്ന ഈ തീരുമാനത്തിൽ നിന്നും DME പിൻമാറണം.ഇവർക്കും കുടുംബമുണ്ട് എന്ന് സർക്കാരും DME യും നഴ്സിംഗ് സൂപ്രണ്ടും മനസ്സിലാക്കണം.രാഷ്ട്രീയ പ്രേരിതമായി പലരും മാറിയിട്ടും പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സ്വയം മാറ്റി വച്ച് കോവിഡ് ഡ്യൂട്ടി നോക്കുന്നവരെ ചൂഷണം ചെയ്യുന്ന സമീപനത്തിൽ നിന്നും അധികൃതർ പിൻ മാറണമെന്നും രാജീവ്‌ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button