Latest NewsNewsIndia

ലക്ഷണമില്ലാത്ത, നേരിയ കോവിഡ് 19 രോഗികളെ 24 മണിക്കൂറിനകം ഡിസ്ചാര്‍ജ് ചെയ്യാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി • നേരിയതും ലക്ഷണമില്ലാത്തതുമായ എല്ലാ കോവിഡ് -19 രോഗികളെയും 24 മണിക്കൂറിനുള്ളിൽ ആശുപത്രികൾ ഡിസ്ചാർജ് ചെയ്യണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ശനിയാഴ്ച നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആശുപത്രികള്‍ക്ക് നല്‍കിയ ഉത്തരവില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

നേരിയ ലക്ഷണങ്ങള്‍ ഉള്ളതും ലക്ഷണങ്ങളില്ലാത്തതുമായ നിരവധി കോവിഡ് കേസുകള്‍ കേസുകൾ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ലക്ഷണങ്ങളില്ലാത്തതും നേരിയതുമായ ലക്ഷണങ്ങളുള്ള കേസുകൾക്ക് ആശുപത്രി പ്രവേശനം ആവശ്യമില്ലെന്നും അവരെ ഹോം ഐസൊലേഷനില്‍ അയച്ചാല്‍ മതിയെന്നും, രോഗികളുടെ വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളിലേക്കോ കോവിഡ് ഹെല്‍ത്ത് സെന്ററിലേക്കോ അയക്കണമെന്നും അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

നേരിയ ലക്ഷണങ്ങള്‍ ഉള്ളതും ലക്ഷണങ്ങളില്ലാത്തതുമായ രോഗിയെ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്യണം, കൂടാതെ ഇക്കാര്യം ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും ഇത് പാലിക്കാത്ത ആശുപത്രികള്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

വിവിധ ആശുപത്രികളില്‍ കോവിഡ് 19 രോഗികള്‍ക്ക് പ്രവേശനം നിഷേധിച്ചതായ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.

കോവിഡ് 19 സംശയിക്കുന്ന രോഗികളെ പ്രവേഷിശിക്കുന്നെങ്കില്‍, പ്രത്യേക വാര്‍ഡില്‍ സൂക്ഷിക്കണം. കോവിഡ് 19 രോഗികള്‍ക്കായി മാറ്റി വച്ചിരിക്കുന്ന ഐസൊലേഷന്‍ കിടക്കകള്‍ സംശയിക്കുന്ന രോഗികള്‍ക്ക് അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

പനിയും ചുമയും നേരിയ ലക്ഷണങ്ങളിൽ പെടും. ഒരു വ്യക്തിയുടെ ശ്വസന നിരക്ക് ഒരു മിനിറ്റിനുള്ളിൽ 15 എണ്ണത്തിൽ കൂടുതലാണെങ്കിൽ, അത് മിതമായ കോവിഡ് അണുബാധയെ സൂചിപ്പിക്കുന്നു. അതേസമയം ഒരു മിനിറ്റിനുള്ളിൽ 30 ലധികം ശ്വസന നിരക്ക് കടുത്ത വിഭാഗത്തിൽ പെടും.

ഡല്‍ഹിയില്‍ വെള്ളിയാഴ്ച 1,330 പുതിയ കോവിഡ് -19 അണുബാധകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം കൊറോണ വൈറസ് കേസുകൾ 26,334 ആയി. തലസ്ഥാനത്ത് മരണസംഖ്യ 708 ൽ എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button