Latest NewsNewsIndia

കോവിഡ് ചികിത്സയിലിരിക്കെ മുന്‍ ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി അന്തരിച്ചു

മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മുന്‍ ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി അന്തരിച്ചു. 77 വയസ്സായിരുന്നു. മുബൈയില്‍ അഡ്വാന്‍സ്ഡ് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. അനില്‍ സുരിയ്ക്ക് ജൂണ്‍ രണ്ട് മുതല്‍ പനിയുണ്ടായിരുന്നുവെന്നാണ് സഹോദരന്‍ രാജീവ് സുരി പറയുന്നത്. എന്നാല്‍ അടുത്ത ദിവസമായപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാകുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് അദ്ദേഹത്തെ അഡ്വാന്‍സ്ഡ് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വ്യാഴ്യാഴ്ച അനില്‍ സുരിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അന്ന് വൈകീട്ട് ഏഴ് മണിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. സഹോദരന്‍ രാജീവ് സുരിയാണ് അനില്‍ സുരിയ്ക്ക് കൊറോണ വൈറസ്ബാധയുണ്ടായിരുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്.

ALSO READ: വികാരിയച്ഛനേയും മദര്‍ സുപ്പീരിയറിനേയും കുറിച്ചുള്ള അവിഹിത ആരോപണം; സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ കടുത്ത നടപടികളുമായി ഇടവക

പഴയ ഹിന്ദി ഹിറ്റുകളായ രാജ് തിലക്, കര്‍മയോഗി എന്നിങ്ങനെ നിരവധി സിനിമകളാണ് അനില്‍ സുരി നിര്‍മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തില്‍ ബോളിവുഡിലെ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button