KeralaNattuvarthaLatest NewsNews

കണക്കിലെ കളികളുമായി ഇനിയില്ല ബിനു മാഷ്; വിക്ടേഴ്സിലെ ​ഗണിതാധ്യാപകൻ ഇനി ഓർമ്മ; കണ്ണീരോടെ സോഷ്യൽ മീഡിയ

അധ്യാപകൻ അപകടത്തിൽ മരണമടഞ്ഞുവെന്ന വാർത്ത പലർക്കും ഉൾക്കൊള്ളാനായില്ല

ലോക്ക് ഡൗൺ സമയത്ത് വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈനായി കേരളത്തിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി അനേകം അധ്യാപകരാണ് എത്തിയത്. ഇത്തരത്തിൽ ഒരാളായിരുന്നു ​ഗണിത വിഭാ​ഗം അധ്യാപകനായ ബിനു . അപകടത്തിൽ അദ്ദേഹം മരണമടഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിലെങ്ങും ആദരാഞ്ജലികൾ നേർന്നും , ഓർമ്മകൾ പങ്കുവച്ചും സന്ദേശങ്ങൾ നിറയുകയാണ്.

വിക്ടേഴ്സ് ചാനലിലൂടെ കുട്ടികൾക്കായി 7 ആം ക്ലാസ് ​ഗണിത വിഭാ​ഗം ഓൺലൈൻ ക്ലാസുകൾ നൽകിയിരുന്ന വിതുര യുപി സ്കൂളിലെ അധ്യാപകനായിരുന്ന ബിനു എന്ന അധ്യാപകൻ അപകടത്തിൽ മരണമടഞ്ഞുവെന്ന വാർത്ത പലർക്കും ഉൾക്കൊള്ളാനായില്ല.

കോവിഡെന്ന മഹാമാരിയുടെ സമയത്ത് , തന്റെ പ്രിയ കുട്ടികൾക്ക് പഠനം നിന്നു പോകരുതെന്ന നിശ്ചയ ദാർഡ്യത്തോടെ ഓൺലൈനായി ക്ലാസുകൾ വിക്ടേഴ്സിലൂടെ പങ്ക് വെച്ചിരുന്ന പ്രിയപ്പെട്ട ബിനു മാഷിന് ആദ​രാഞ്ജലികൾ നേരുകയാണ് കേരളക്കര ഒന്നാകെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button