Latest NewsIndia

കടുത്ത നിരുത്തരവാദിത്വമായ പ്രവർത്തനം, കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള മാധ്യമവിഭാഗത്തിൽ അഴിച്ചു പണി

ന്യൂഡല്‍ഹി:ആഭ്യന്തരമന്ത്രാലയത്തിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ മദ്യക്കുപ്പി പോസ്റ്റുചെയ്തതിനു പിന്നാലെ വകുപ്പിന് കീഴിലുള്ള മാധ്യമവിഭാഗം അഴിച്ചുപണിതു. രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികനേട്ടങ്ങളുടെ പട്ടികയില്‍നിന്ന് പൗരത്വനിയമ ഭേദഗതി പ്രസിദ്ധീകരിക്കാൻ വിട്ടുപോയതും ഇതിന് ആക്കംകൂട്ടി.

ഉംപുന്‍ ചുഴലിക്കാറ്റിനിടെ ബംഗാളില്‍ ദുരന്തനിവാരണസേന നടത്തിയ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് മദ്യക്കുപ്പിയുടെ ചിത്രം ഉള്‍പ്പെട്ടത്. ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ നിതിന്‍ വകാങ്കറാണ് ഇനി മാധ്യമവിഭാഗത്തെ നയിക്കുക. നിലവിലെ ഡിജി വസുദ ഗുപ്ത പിഐബി ഫാക്‌ട് ചെക്കിന്റെ ചുമതല വഹിക്കും.

മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വിരാട് മജ്ബൂരിനെ ആകാശവാണിയിലേക്കും ഷേലറ്റ് ഹരിത് കേതാനെ പബ്ലിക് ഡിവിഷന്‍ വിഭാഗത്തിലേക്കും മാറ്റി.എഡിജിയായി രാജ്കുമാര്‍, ഡെപ്യൂട്ടി ഡയറക്ടറായി പ്രവീണ്‍ കവി, അസി. ഡയറക്ടറായി അമന്‍ദീപ് യാദവ് എന്നിവരെയും ഉള്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button