Latest NewsUAENewsGulf

കൊറോണ പരിശോധനയിൽ ലോകത്തിന് മാതൃകയാകാനൊരുങ്ങി യുഎഇ

അബുദാബി : ലോകമെമ്പാടും ഭീതി പടര്‍ത്തി ജനലക്ഷങ്ങളുടെ മരണത്തിനു കാരണമായിക്കൊണ്ടിരിക്കുന്ന കൊവിഡിനെ തളയ്ക്കാൻ ഒരുങ്ങുകയാണ് യുഎഇ. ഇതിനായി രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് പരിശോധന നടത്തി ലോകത്തിന് മാതൃകയാകാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ.

20 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതിനകം കൊവിഡ് 19 പരിശോധന നടത്തിയത്. വൈറസ് ബാധയുണ്ടോയെന്നറിയാന്‍ ഇനി 90 ലക്ഷം പേരില്‍ കൊവിഡ് പരിശോധന നടത്തും. ലോകത്ത് തന്നെ കൊറോണ പരിശോധനയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. കോവിഡ് പ്രതിരോധത്തിനായി മാസങ്ങളായി തുടരുന്ന അണുനശീകരണവും യുഎഇയില്‍ ഊര്‍ജ്ജിതമായി തന്നെ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button