KeralaLatest NewsNews

സംസ്ഥാനത്ത് ഉറവിടം അജ്ഞാതമായ രോഗ ബാധിതർ വർധിക്കുന്നു ; തിങ്കളാഴ്ച മുതൽ കോവിഡ് ദ്രുത പരിശോധന

കൊല്ലം: സമ്പർക്കത്തിലൂടെയും ഉറവിടം അറിയാത്തതുമായ രോഗ ബാധിതർ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൊവിഡ് ദ്രുത പരിശോധന തിങ്കളാഴ്ച മുതൽ തുടങ്ങും. എച്ച്എൽഎൽ കമ്പനിയുടെ കിറ്റുകളാണ് ആന്റി ബോഡി പരിശോധനകൾക്ക് ഉപയോഗിക്കുന്നത്. ഒരു ലക്ഷം കിറ്റുകളാണ് ഇതിനായി ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നത്.

രക്തം എടുത്ത് പ്ലാസ്മ വേർതിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന നടത്തുന്നത്. അഞ്ച് എം എൽ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. സെന്റിനന്റൽ സർവലൈൻസിന്റെ ഭാഗമായാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. സാമൂഹിക പ്യാപനം ഉണ്ടായോ എന്നറിയാൻ ഉള്ള പരിശോധനക്ക് എച്ച് എൽ എലിന്റെ കിറ്റുകളാണ് ഉപയോഗിക്കുന്നത്.

ആദ്യ ഘട്ടത്തിൽ 10000 കിറ്റുകൾ വീതം തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ എത്തിച്ചു. 5000 എണ്ണം വീതം മറ്റു ജില്ലകളിലും എത്തിച്ചു. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച പരിശീലനം നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button