KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു

മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞ് മരിച്ചത്.

കോയമ്പത്തൂരില്‍ നിന്നെത്തിയതാണ് പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളായ കുടുംബം. കുഞ്ഞിന് ശ്വാസ തടസത്തെ തുടർന്നാണ് ആശുപതിയിൽ കൊണ്ടുവന്നത്. തുടർന്ന് കോവിഡ് ലക്ഷണങ്ങൾ കണ്ടത്തിന് തുടർന്നാണ് കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

കുട്ടിയുടെ സ്രവം പരിശോധനക്കയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്ന ശേഷം മാത്രമേ രോഗ കാരണം വ്യക്തമാകുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button