Latest NewsNewsIndia

ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്ന അതിർത്തിയോട് ചേർന്ന് വ്യോമാഭ്യാസ പ്രകടനവുമായി ചൈന; ഇന്ത്യ – ചൈന ഉന്നതതല ചർച്ച ഇന്ന്

ന്യൂഡൽഹി: ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്ന അതിർത്തിയോട് ചേർന്ന് വ്യോമാഭ്യാസ പ്രകടനവുമായി ചൈന. അതിർത്തിയിൽ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ – ചൈന ഉന്നതതല ചർച്ച ഇന്ന് നടക്കും. അക്സായ് ചിൻ മേഖലയിലൂടെയുള്ള വിമാനങ്ങളുടെ അഭ്യാസപ്പറക്കൽ മുൻ നിശ്ചയ പ്രകാരമുള്ളതെന്നാണ് അവരുടെ വാദം.

മേയ് ഒന്നാംവാരം സംഘർഷം ആരംഭിച്ചശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും ഉന്നത സേനാ കമാൻഡർമാർ കൂടിക്കാഴ്ച നടത്തുന്നത്. ബ്രിഗേഡിയർ, മേജർ ജനറൽ തലങ്ങളിൽ മുൻപു ചർച്ച നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അതിർത്തിപ്രശ്നം പൂർണമായും ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button