Latest NewsIndiaInternational

‘റോഡ് നിര്‍മാണം നിര്‍ത്തില്ല, അതിര്‍ത്തിയിലെ സൈന്യത്തെ ചൈന പിന്‍വലിച്ചെങ്കില്‍ മാത്രമെ ഇന്ത്യയും സൈന്യത്തെ പിന്‍വലിക്കു’; സൈനികതല ചര്‍ച്ചയില്‍ നിലപാടില്‍ ഉറച്ച്‌ ഇന്ത്യ

ഇന്ത്യന്‍ ഭൂപ്രദേശത്താണ് ഇപ്പോള്‍ റോഡുകള്‍ നിര്‍മ്മിക്കുന്നത്. അതില്‍ ചൈനയ്ക്ക് ഇടപെടാനാകില്ല.

ന്യൂഡൽഹി: ഇന്ത്യ -ചൈന നിര്‍ണായക സൈനികതല ചര്‍ച്ചയിൽ ഒട്ടും പിന്നോട്ട് മാറാതെ ഇന്ത്യ. ഇന്ത്യന്‍ അതിര്‍ത്തികളിലെ ടെന്റുകള്‍ പൊളിച്ച്‌ ചൈനീസ് സൈന്യം പിന്നോട്ട് ഇറങ്ങണമെന്ന് കർശനമായി ഇന്ത്യ ആവശ്യപ്പെട്ടു. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള കോര്‍മേധാവി ലഫ്റ്റന്റ് ജനറല്‍ ഹരീന്ദര്‍ സിംഗാണ് ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ ഭൂപ്രദേശത്താണ് ഇപ്പോള്‍ റോഡുകള്‍ നിര്‍മ്മിക്കുന്നത്. അതില്‍ ചൈനയ്ക്ക് ഇടപെടാനാകില്ല.

അതിര്‍ത്തിയിലെ സൈന്യത്തെ പിന്‍വലിച്ചെങ്കില്‍ മാത്രമെ ഇന്ത്യയും സൈന്യത്തെ പിന്‍വലിക്കുവെന്ന നിലപാടാണ് ചര്‍ച്ചയില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ നിര്‍മിക്കുന്ന റോഡ് ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും മേഖലയുടെ പരിപാലനത്തിന് ആവശ്യമായതിനാല്‍ നീക്കം ഉപേക്ഷിക്കില്ലെന്നും ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കി. അതേ സമയം, ചര്‍ച്ചയ്ക്ക് മുമ്ബ് ചൈന ഗാല്‍വാന്‍ താഴ്വരയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ പിന്‍മാറിയിരുന്നു.

ശശി തരൂരിന്റെ പേരിൽ വിവാദത്തിലായ പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു

നേരത്തെ ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ തലങ്ങളില്‍ ഇരുരാജ്യങ്ങളിലും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. ചര്‍ച്ച ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button