Latest NewsNewsInternational

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം : വംശീയതയ്‌ക്കെതിരായ റാലിയില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം പങ്കുചേര്‍ന്ന് ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ : ആഫ്രോ -അമേരിക്കനായ ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കാനഡയിൽ നടന്ന വംശീയതയ്‌ക്കെതിരായ റാലിയില്‍ പങ്കുചേര്‍ന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. പ്രതിഷേധക്കാരുടെ നടുവില്‍ മുട്ടിലിരുന്നുള്ള ട്രൂഡോ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.ലോക് വ്യാപകമായി ശ്രദ്ധിക്കപ്പെട്ടൂ. ‘no justice no peace” എന്ന പേരില്‍ സംഘടിപ്പിച്ച റാലിയിലേക്ക് കറുത്ത മാസ്‌ക് ധരിച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം അപ്രതീക്ഷിതമായി കടന്നു വരികയായിരുന്നു.

ഏറെ നേരം നീണ്ടുനിന്ന പ്രതിഷേധത്തിനിടെ മൂന്ന് തവണയോളം ട്രൂഡോ നിലത്ത് മുട്ടുകുത്തിയിരുന്നുവെങ്കിലും അദ്ദേഹം പ്രസംഗമോ മറ്റു പരിപാടികളോ ഉണ്ടായിരുന്നില്ല.പ്രകടനത്തില്‍ സ്നേഹത്തെക്കുറിച്ചും നീതിയെക്കുറിച്ചും സംസാരിച്ചിരുന്ന ആളുകളെ നോക്കി ജസ്റ്റിന്‍ ട്രൂഡോ ‘ആമേന്‍ ‘ എന്ന് വിളിച്ചു പറഞ്ഞു. ജസ്റ്റിന്‍ ട്രൂഡോ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാനഡ പാര്‍ലമെന്റിന് സമീപത്തെ യു.എസ് എംബസിക്ക് മുന്നിലാണ് വംശീയതക്കെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്.

Also read : ‘റോഡ് നിര്‍മാണം നിര്‍ത്തില്ല, അതിര്‍ത്തിയിലെ സൈന്യത്തെ ചൈന പിന്‍വലിച്ചെങ്കില്‍ മാത്രമെ ഇന്ത്യയും സൈന്യത്തെ പിന്‍വലിക്കു’; സൈനികതല ചര്‍ച്ചയില്‍ നിലപാടില്‍ ഉറച്ച്‌ ഇന്ത്യ

ഫ്ലോയിഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന് അമേരിക്കയുടെ പലഭാഗങ്ങളിലും മറ്റ് രാജ്യങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുകയാണ്. വര്‍ണവിവേചനം അവസാനിപ്പിക്കണമെന്നും ജോര്‍ജ് ഫ്‌ളോയിഡിന് നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button