KeralaLatest NewsNews

സംസ്ഥാനം ഉറ്റുനോക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് വ്യക്തമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ : തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളില്‍

തിരുവനന്തപുരം : സംസ്ഥാനം ഉറ്റുനോക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് വ്യക്തമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ . തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചന നല്‍കിയിരിക്കുന്നത്. രണ്ടുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന കമ്മിഷന്റെ ആലോചന. കോവിഡ് രോഗബാധ തുടരുകയാണെങ്കില്‍ പ്രോട്ടോക്കോള്‍ പാലിച്ചും മുന്‍കരുതലുകളെടുത്തും വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്.

read also : വെള്ളാപ്പള്ളിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തി, മൂന്നുപേർ അറസ്റ്റിൽ

സെപ്റ്റംബറില്‍ വിജ്ഞാപനം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സമയക്രമം ശനിയാഴ്ച തീരുമാനിക്കും. നവംബര്‍ 12നു മുമ്പ് പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതിനാല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button