Latest NewsNewsBahrainGulf

കോവിഡ്-19 :ബഹ്‌റൈനില്‍ പത്തനംതിട്ട സ്വദേശി മരിച്ചു

മനാമ :കൊവിഡ് ബാധിച്ച് ബഹ്റൈനില്‍ മലയാളി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല ചെമ്പകത്തിനല്‍ വീട്ടില്‍ നൈനാന്‍ സി മാമ്മന്‍ (46) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30 മുതല്‍ സല്‍മാനിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നൈനാന്‍. കൊവിഡ് ബാധിച്ച് ബഹ്റൈനില്‍ മരിക്കുന്ന ആദ്യത്തെ മലയാളിയാണ് ഇദ്ദേഹം.

പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ അസുഖങ്ങളുണ്ടായിരുന്നു ഇദ്ദേഹത്തിന്. ശ്വാസകോശത്തിലെ അണുബാധ ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച സല്‍മാനിയ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. അന്ന് നടത്തിയ റാപിഡ് ടെസ്റ്റില്‍ പോസിറ്റീവും തൊട്ടടുത്ത ദിവസം നടത്തിയ പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവുമായിരുന്നു ഫലം.തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ തുടങ്ങിയപ്പോള്‍ മെച്ചപ്പെട്ടെങ്കിലും പിന്നീട് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. 20 വര്‍ഷമായി ബ്ഹ്റൈനില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button