Latest NewsNewsMobile PhoneTechnology

സ്മാർട്ട് ഫോണുകളിൽ ഒരേ ഐഎംഇഐ നമ്പർ : വിവോയ്‌ക്കെതിരെ കേസ് എടുത്തതായി റിപ്പോർട്ട്

ലക്‌നൗ : ഇന്ത്യയിൽ പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമാണ കമ്പനി വിവോയ്‌ക്കെതിരെ കേസ്. ഒരേ ഐഎംഇഐ(IMEI) നമ്പറിൽ നിരവധി ഫോണുകൾ ഉണ്ടെന്ന തുടർന്ന് ഉത്തര്‍പ്രദേശ് പോലീസ് കേസെടുതെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മീററ്റ് പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന സൂചനകളും പുറത്തു വരുന്നു.

ഡൽഹിയിലെ ഒരു വിവോ സര്‍വീസ് സെന്ററില്‍ നിന്നും പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച സ്മാര്‍ട്‌ഫോണിന്റെ ഐഎംഇഐ നമ്ബര്‍ അതിന്റെ ബോക്‌സില്‍ രേഖപ്പെടുത്തിയതില്‍ നിന്നും വ്യത്യസ്തമാണെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തു വന്നതും അന്വേഷണത്തിലേക്ക് വഴിതെളിച്ചതും. ഫോണിലെ ഐഎംഇഐ നമ്ബര്‍ മാറ്റിയിട്ടില്ലെന്നാണ് വിവോ സര്‍വീസ് സെന്റര്‍ മാനേജര്‍ പറഞ്ഞതോടെ സൈബര്‍ സെല്‍ ആ ഐഎംഇഐ നമ്ബര്‍(IMEI) ഫോണിലെ സിം ഓപ്പറേറ്റര്‍ക്ക് കൈമാറുകയായിരുന്നു.

Also read : വെസ്പ നോട്ടെ ബിഎസ് 6 മോഡൽ വിപണിയിലെത്തിച്ച് പിയാജിയോ

അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ 2019 സെപ്റ്റംബര്‍ 24 വരെ 13500 വിവോ സ്മാര്‍ട്‌ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത് ഒരേ ഐഎംഇഐIMEI) നമ്പർ ആണെന്ന് കണ്ടെത്തുകയായിരുന്നു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗത്തിലുള്ള ഫോണുകളാണിവ. തുടർന്ന് കേസ് എടുത്ത പോലീസ് വിവോ നോഡല്‍ ഓഫീസര്‍ ഹര്‍മഞ്ജിത് സിങിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതില്‍ കമ്ബനി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button