Latest NewsNewsIndia

ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി തുടര്‍ക്കഥയാകുന്നു; ഒരു എംഎല്‍എ കൂടി രാജിവച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു. ഇതോടെ രാജ്യ സഭ തിരഞ്ഞെടുപ്പ് അടുക്കവേ കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി തുടര്‍ക്കഥയാകുകയാണ്. മോര്‍ബി മണ്ഡലത്തില്‍ നിന്നുള്ള ബ്രിജേഷ് മെര്‍ജയാണ് ഒടുവില്‍ രാജിവച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വവും ഇദ്ദേഹം ഒഴിഞ്ഞു.

ALSO READ: ഗാ​ന്ധി പ്ര​തി​മ ത​ക​ര്‍​ത്ത സം​ഭ​വം നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും ക്ഷ​മ ചോ​ദി​ക്കു​​ന്നു​വെ​ന്നും​ അ​മേ​രി​ക്ക

രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് രാജിവച്ചത്. അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നേരത്തെ രാജി വച്ചിരുന്നു. ഇതോടെ മൂന്ന് മാസത്തിനിടെ രാജി വച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം എട്ടായി. കോണ്‍ഗ്രസിന് ഗുജറാത്ത് നിയമസഭയിലെ അംഗബലം 65 ആയി ചുരുങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button