Latest NewsBikes & ScootersNewsAutomobile

വെസ്പ നോട്ടെ ബിഎസ് 6 മോഡൽ വിപണിയിലെത്തിച്ച് പിയാജിയോ

കാത്തിരിപ്പുകൾക്കൊടുവിൽ വെസ്പ’ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ സ്കൂട്ടറായ നോട്ടെ 125 ബിഎസ് 6 മോഡൽ ഇന്ത്യൻ വിപണിയിലെത്തിച്ച് ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോ. പുതുക്കിയ ബിഎസ് 6 എൻജിനൊയികെ കാഴ്ചയില്‍ കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് ‘2020 വെസ്പ നോട്ടെ 125 എത്തുന്നത്.   മുന്‍ മോഡലിലെ 125 സി സി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിന്‍, ബിഎസ് 6ലേക്ക് മാറ്റി ഈ മോഡലിനും നൽകിയിരിക്കുന്നു. ബി എസ് നാല് എന്‍ജിനെ അപേക്ഷിച്ചു പുതിയ എന്‍ജിന്‍ സൃഷ്ടിക്കുന്ന കരുത്തിലും ടോര്‍ക്കിലും നേരിയ കുറവുണ്ട്. മാറ്റ് ബ്ലാക്ക് പെയ്ന്റും നിലനിര്‍ത്തിയിട്ടുണ്ട്.  91,462 രൂപയാണ് സ്കൂട്ടറിന്റെ ഷോറൂം വില. ബി എസ് നാല്നെ അപേക്ഷിച്ച് 19,462 രൂപ വർദ്ധിച്ചു.

Also read : മറ്റൊരു സംസ്ഥാനത്ത് കൂടി മദ്യ വിതരണം ആരംഭിച്ച് സ്വിഗ്ഗി

പേ ടി എം ആപ് വഴിയാണു സ്കൂട്ടറിനുള്ള ബുക്കിങ്ങുകള്‍ കമ്ബനി സ്വീകരിക്കുന്നത്. കഴിഞ്ഞ മാസം ‘വെസ്പ എസ് എക്സ് എല്‍’, ‘വി എക്സ് എല്‍ 149’ സ്കൂട്ടറുകൾ വിപണിയിൽ എത്തിച്ചിരുന്നു. യഥാക്രമം 1.26 ലക്ഷം രൂപയും 1.22 ലക്ഷം രുപയുമായിരുന്നുഷോറൂം വില.

അതേസമയം ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് കുറക്കാൻ ലക്ഷ്യമിട്ട് വെസ്പ ശ്രേണിയിലെ 150 സി സി എന്‍ജിനുകളുടെ ശേഷി 149 സി സിയായി കുറച്ചിരുന്നു. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്ബനികളുടെ വ്യവസ്ഥ പ്രകാരം 149 സി സിയോ അതില്‍ താഴെയോ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്രവാഹനങ്ങളുടെ പ്രീമിയം 150 സി സി എന്‍ജിനുള്ള വാഹനങ്ങളെ അപേക്ഷിച്ച്‌ കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button