KeralaLatest NewsNews

പൊലീസുകാരന്റെ കൊലപാതകം: പ്രതിയായ ഭാര്യാ സഹോദരിയെ കോടതി വെറുതെ വിട്ടു

തൊടുപുഴ : പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യാ സഹോദരിയെ കോടതി വെറുതെ വിട്ടു. വെള്ളിയാമറ്റം കരിപ്പലങ്ങാട് പുത്തൻപറമ്പിൽ വീട്ടിൽ സരസമ്മയെയാണ് (56) കുറ്റക്കാരിയല്ലെന്ന് കണ്ട് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എൽസമ്മ വെറുതെ വിട്ടത്.

2015 ജനുവരി 31-നാണ്, കുളമാവ് പോലീസ്സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന കരിപ്പലങ്ങാട് പാലോന്നിയില്‍ പി.പി.രാജു (42) കൊല്ലപ്പെട്ടത്. തന്റെ സഹോദരിയെ കൊല്ലാന്‍ ശ്രമിച്ചതിലുള്ള വിരോധത്താൽ സരസമ്മ ഇദ്ദേഹത്തെ തലയ്ക്കടിച്ചുവീഴ്ത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്നായിരുന്നു പ്രോസിക്യുഷൻ വാദം. രാജുവിന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവായിരുന്നു. ഇതേരക്തം സരസമ്മയുടെ വസ്ത്രത്തില്‍ കണ്ടെത്തി. രാജുവിന്റെ ഭാര്യക്കും ഒ പോസിറ്റീവ് രക്തമായിരുന്നു.

എന്നാൽ സംഭവം നടന്നദിവസം ഇവരെ രാജു ആക്രമിച്ചെന്നും കൈമുറിഞ്ഞ് രക്തം വന്നെന്നും ആ രക്തം സരസമ്മയുടെ വസ്ത്രത്തില്‍ പറ്റുകയായിരുന്നെന്നും പ്രതിഭാഗം വാദിച്ചു. സരസമ്മയാണ് കൊന്നതെന്ന് സംശയാതീതമായി പ്രോസിക്യുഷന് തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കോടതി ഇവരെ വിട്ടയയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button