Latest NewsSaudi ArabiaNewsGulf

കോവിഡ് ഇളവുകള്‍ പിന്‍വലിച്ച് സൗദി : ആരാധനാലയങ്ങള്‍ അടയ്ക്കാന്‍ ഉത്തരവിട്ട് സൗദി മന്ത്രാലയം

റിയാദ് : സൗദിയില്‍ കോവിഡ് ഇളവുകള്‍ പിന്‍വലിയ്ക്കാന്‍ ഉത്തരവിട്ട് മന്ത്രാലയം. ജിദ്ദയില്‍ കോവിഡ് കര്‍ഫ്യു ഇളവ് പിന്‍വലിച്ചതോടെ ആരാധനാലയങ്ങള്‍ ഇന്നു മുതല്‍ വീണ്ടും അടയ്ക്കും. രാവിലെ 6 മുതല്‍ 3 വരെയേ ഇവിടെ പുറത്തിറങ്ങാന്‍ പാടുള്ളൂ. സൗദി തലസ്ഥാനമായ റിയാദിലും നിയന്ത്രണം വന്നേക്കും.

Read Also : ലോകത്ത്‌ കോവിഡ് ബാധിതര്‍ 68 ലക്ഷം പിന്നിട്ടു; മരണം നാല് ലക്ഷത്തോട് അടുക്കുന്നു

അതേസമയം, രണ്ടര മാസത്തെ ഇടവേളയ്ക്കു ഇന്നലെ നടന്ന വെള്ളിയാഴ്ച നമസ്‌കാരത്തില്‍ (ജുമുഅ) വിവിധ മസ്ജിദുകളിലായി പങ്കെടുത്തത് ആയിരങ്ങളാണ്. വിശ്വാസികളുടെ നിര റോഡുകളിലേക്കും നീണ്ടു. അകലം പാലിച്ചും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചുമായിരുന്നു പ്രാര്‍ഥന.

കോവിഡിനെ നേരിടാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചായിരുന്നു ഇമാമുമാരുടെ പ്രഭാഷണം. പ്രാര്‍ഥനയും പ്രഭാഷണവും 15 മിനിറ്റില്‍ തീര്‍ന്നു. മക്കയിലെ ഹറം പള്ളി ഒഴികെയുള്ളവ തുറന്നെങ്കിലും നിയന്ത്രണം കടുപ്പിച്ച മേഖലകളില്‍ പള്ളികള്‍ വീണ്ടും അടയ്ക്കും. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button