Jobs & VacanciesLatest NewsNews

പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിയമനം : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സൈക്കോളജി എന്നിവയില്‍ എതെങ്കിലും ഒരു വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ള 22 നും 45 നും മദ്ധ്യേപ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂണ്‍ 10 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. എം.എസ്. ഓഫീസ് / കെ.ജി.ടി.ഇ/ വേഡ് പ്രോസസിംഗ് (ഇംഗ്ളീഷ് & മലയാളം)/ പി.ജി.ഡി.സി.എ എന്നിവ അഭികാമ്യം. ഇ മെയില്‍ വിലാസം: [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04952383780.

Also read : കോവിഡിനെതിരെയുള്ള പ്ലാസ്മ തെറാപ്പിയുടെ ആദ്യഘട്ട പരീക്ഷണം വിജയം

ആലപ്പുഴ ജില്ലയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പുനര്‍ഗേഹം എന്ന ബൃഹത് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ജില്ലയില്‍ ഒരു പ്രോജക്ട് കോ-ഓര്‍ഡിനേറ്ററിനെ നിയമിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമാനുസ്യതമായ കരാറില്‍ (പ്രതിമാസം 25,000 രൂപ വേതനാടിസ്ഥാനത്തില്‍) നിയോഗിക്കും. താല്‍പര്യമുള്ളവര്‍ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ജൂണ്‍ എട്ടിന് മുമ്പായി ബയോഡാറ്റാ സഹിതം അപേക്ഷ നല്‍കാം. പ്രായം 22 നും 45 നും മധ്യേ. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സൈക്കോളജി ഇവയില്‍ ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. അധിക യോഗ്യത: എം.എസ് ഓഫീസ്/കെ.ജി.ടി.ഇ./വേര്‍ഡ് പ്രോസസിങ് (ഇംഗ്ലീഷ് ആന്‍ഡ് മലയാളം)/പി.ജി.ഡി.സി.എ ഇവയില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ നേടിയ കംപ്യൂട്ടര്‍ പരിജ്ഞാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button