Latest NewsNewsInternational

മുന്‍ പാക് പ്രധാനമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ ലൈംഗിക ആരോപണവുമായി യുവതി: തെളിവുകള്‍ പുറത്തുവിടും

ഇസ്ലാമാബാദ് • മുന്‍ പാക് പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിയ്ക്കും അദ്ദേഹത്തിന്റെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി പ്രശസ്ത അമേരിക്കന്‍ ബ്ലോഗര്‍ സിന്തിയ ഡി.റിച്ചി രംഗത്ത്.

പി.പി.പിയുടെ പ്രമുഖ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന റഹ്മാന്‍ മാലിക് പാനീയത്തില്‍ മയക്കു മരുന്ന് നല്‍കി തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നു റിച്ചി ആരോപിക്കുന്നു. റഹ്മാന്‍ മാലിക് 2011ല്‍ മന്ത്രിയായിരുന്ന കാലയളവിലാണ് സംഭവം. മുന്‍ പാക് പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിയും മുന്‍ ആരോഗ്യ മന്ത്രി മഖ്ദൂം ഷഹാബുദ്ദീനും ഇസ്ലാമബാദിലെ പ്രസിഡന്റിന്റെ വസതിയില്‍ വെച്ച്‌ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു.

‘തെളിവുകള്‍ ഇപ്പോഴും എന്റെ പക്കലുണ്ട്. അടുത്ത ആഴ്ച തന്നെ ഇത് പുറത്തുവിടും. ഒരു പത്രപ്രവര്‍ത്തകന് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ പോവുകയാണ്.” – ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ റിച്ചി പറഞ്ഞു.

പി.പി.പി നേതാക്കാള്‍ മദ്യപിക്കുന്നതും സ്ത്രീകള്‍ക്കൊപ്പം നൃത്തമാടുന്നതും ചൂതാട്ടം നടത്തുന്നതുമായ ചിത്രങ്ങള്‍ നേരത്തെ റിച്ചി ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.

ആരോപണത്തെക്കുറിച്ച് പി.പി.പിയോ പാക് നേതാക്കളോ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button