Latest NewsKeralaNews

സോഷ്യൽ മീഡിയിലൂടെ പെൺകുട്ടികളെ വശീകരിച്ച്‌‌ സ്വർണംതട്ടിയെടുത്തു; 2 യുവാക്കൾ പിടിയിൽ

ഇരവിപുരം : സോഷ്യൽ മീഡിയിലെ വ്യാജ പ്രൊഫൈലിലൂടെ പെൺകുട്ടികളെ വശീകരിച്ച്‌ സ്വർണവും മൊബൈൽ ഫോണും കവരുന്ന രണ്ടുപേർ പിടിയിൽ. എന്‍ട്രന്‍സ് പരിശീലനം തേടുന്ന പെണ്‍കുട്ടിയുടെ സ്വര്‍ണവും ഫോണും തട്ടിയെടുത്തു കടന്ന സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. കുളത്തൂപ്പുഴ തിങ്കള്‍ക്കരിക്കം സാംനഗര്‍ കളയ്ക്കാട് ഹൗസില്‍ സിജിന്‍സാബു (20), സാം നഗര്‍ ഷാന്‍ മന്‍സിലില്‍ മുഹമ്മദ് ഷാന്‍ (18) എന്നിവരാണ് പിടിയിലായത്.

പെണ്‍കുട്ടിയില്‍നിന്ന് തട്ടിയെടുത്ത സ്വര്‍ണമാല കുളത്തൂപ്പുഴയിലെ ജൂവലറിയില്‍നിന്ന് കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച ബൈക്കും മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്റ്റാഗ്രാമിൽ വ്യാജ പ്രൊഫൈലിലൂടെ പരിചയപ്പെട്ട പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. സമ്മാനമായി ഒരു സ്വർണ ലോക്കറ്റ് വാങ്ങിവച്ചിട്ടുണ്ടെന്നും അത് നല്‍കാമെന്നും പെണ്‍കുട്ടിയെ വിശ്വസിപ്പിച്ച് മേല്‍വിലാസം കൈക്കലാക്കുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ 24-ന് പുലര്‍ച്ചെ രണ്ടുമണിയോടെ പെണ്‍കുട്ടിയുടെ വസതിയിലെത്തി. വീട്ടില്‍ കടന്നശേഷം ലോക്കറ്റിട്ടു തരാമെന്നുപറഞ്ഞ് മാലവാങ്ങി ഓടിമറയുകയായിരുന്നു.പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിനുശേഷം ഇവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളുടെ താവളം കണ്ടെത്തിയത്. പോലീസ് പിടികൂടുമ്പോള്‍ ഇവരുടെ കൈയിലുണ്ടായിരുന്ന ഫോണിലെ സിം കാര്‍ഡ് മറ്റൊരു യുവതിയുടെ പേരിലുള്ളതായിരുന്നു.
നിരവധി പെണ്‍കുട്ടികളാണ് ഇവരുടെ തട്ടിപ്പിന് വിധേയരായെന്നാണ് ചോദ്യംചെയ്യലില്‍ വ്യക്തമായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button