Latest NewsNewsInternational

ലോകത്ത്‌ കോവിഡ് ബാധിതര്‍ 68 ലക്ഷം പിന്നിട്ടു; മരണം നാല് ലക്ഷത്തോട് അടുക്കുന്നു

വാഷിങ്ടണ്‍ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നിരിക്കുകയാണ്.ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 68,43,840 ആയി. 3,98,071 പേരുടെ ജീവനാണ് ഇതുവരെ ലോകത്ത് കോവിഡ്  മൂലം നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ആറായിരത്തോളം പേര്‍ മരിച്ചു. പുതുതായി ഒരു ലക്ഷത്തിലേറേ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ലോകത്താകമാനം 33,35,219 പേരാണ് ഇതുവരെ രോഗമുക്തരായത്.

അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 19.65 ലക്ഷം കടന്നു. ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ യുഎസിലെ ആകെ മരണം 1,11,390 ആയി ഉയര്‍ന്നു. ബ്രസീലില്‍ കോവിഡ് ബാധിതര്‍ ആറര ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 35000 കടന്നു. റഷ്യയില്‍ രോഗികള്‍ നാലര ലക്ഷമായി. മരണസംഖ്യ 5528 ആയി. മരണനിരക്കില്‍ അമേരിക്കയ്ക്ക്‌ പിന്നിലുള്ള ബ്രിട്ടണില്‍ മരണം 40,000 കടന്നു.

ആദ്യഘട്ടങ്ങളില്‍ കോവിഡ് ഏറെ വ്യാപിച്ച ഇറ്റലിയെ മറികടന്ന് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തായിരിക്കുകയാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 6500 കടന്നു. കഴിഞ്ഞ മൂന്ന് ദിവസവും ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് വീതം ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പുതുതായി വൈറസ് കണ്ടെത്തുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button