Latest NewsIndia

കുടിയേറ്റത്തൊഴിലാളികള്‍ക്കു ബസ്‌ എന്ന നാടകം , കോണ്‍ഗ്രസിന്റേത്‌ ‘ചീഞ്ഞ തമാശ’യെന്ന്‌ യോഗി ആദിത്യനാഥ്‌

കോണ്‍ഗ്രസ്‌ ഏര്‍പ്പെടുത്തിയ ബസുകള്‍ക്കു മതിയായ അനുമതിയില്ലായിരുന്നെന്നും അവയില്‍ ചിലതു ബസുകള്‍ പോലുമല്ലായിരുന്നെന്നും യോഗി ഒരു അഭിമുഖത്തില്‍ പരിഹസിച്ചു.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ മടക്കിക്കൊണ്ടുവരാന്‍ ബസ്‌ ഏര്‍പ്പെടുത്തുമെന്ന കോണ്‍ഗ്രസിന്റെ വാഗ്‌ദാനം “ചീഞ്ഞതമാശ”യെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. കോണ്‍ഗ്രസ്‌ ഏര്‍പ്പെടുത്തിയ ബസുകള്‍ക്കു മതിയായ അനുമതിയില്ലായിരുന്നെന്നും അവയില്‍ ചിലതു ബസുകള്‍ പോലുമല്ലായിരുന്നെന്നും യോഗി ഒരു അഭിമുഖത്തില്‍ പരിഹസിച്ചു.

ഇത്തരമൊരു നീക്കത്തിലൂടെ കോണ്‍ഗ്രസ്‌ മനുഷ്യജീവന്‍ പന്താടുകയാണ്‌. അവര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചപ്പോള്‍, അതില്‍ പറയുന്ന വാഹനങ്ങളില്‍ പലതും ബസുകള്‍ അല്ലായിരുന്നു. മിക്കതും ഓട്ടോറിക്ഷകളായിരുന്നു. രാഷ്‌ട്രീയം കളിക്കേണ്ട സമയമല്ല ഇതെന്നും യോഗി പറഞ്ഞു. കോണ്‍ഗ്രസ്‌ ഏര്‍പ്പെടുത്തിയ ബസുകള്‍ക്ക്‌ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ സമരം ചെയ്‌ത ഉത്തര്‍പ്രദേശ്‌ പി.സി.സി. അധ്യക്ഷന്‍ അജയ്‌കുമാര്‍ ലല്ലുവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

അടച്ചുപൂട്ടല്‍ നിയമങ്ങള്‍ ലംഘിച്ചതിനും രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്‌ഥരെ തടസപ്പെടുത്തിയതിനുമായിരുന്നു അറസ്റ്റ് എന്നാൽ ബസുകളുടെ വ്യാജ രേഖ ചമച്ചതാണ് ഇപ്പോൾ പ്രധാനപ്പെട്ട കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button