Latest NewsNewsIndia

രാ​ജി​വ​ച്ച എം​എ​ല്‍​എ​മാ​ർക്കെതിരെ രൂക്ഷ വിമർശനവുമായി ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍

ഗാന്ധിനഗർ : ഗു​ജ​റാ​ത്തി​ല്‍ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ കൂ​ട്ട​ത്തോ​ടെ രാ​ജി​വ​ച്ച​ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍. വോ​ട്ട​ര്‍​മാ​രെ വ​ഞ്ചി​ച്ച എം​എ​ല്‍​എ​മാ​രെ ചെ​രു​പ്പൂ​രി അ​ടി​ക്കണം. ലോ​ക്സ​ഭ​യി​ല്‍ ബി​ജെ​പി​ക്ക് ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ലും രാ​ജ്യ​സ​ഭ​യി​ല്‍ അ​ത് നേ​ടാ​ന്‍ അ​വ​ര്‍ പാ​ടു​പെ​ടു​ക​യാ​ണ്. അ​തി​നാ​ല്‍, ഒ​രോ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ഴും അ​വ​രു​ടെ എ​ണ്ണം കൂ​ട്ടാ​ന്‍ അ​വ​ര്‍ പ​ല​തും ചെ​യ്യു​ന്നു. ത​രം​പോ​ലെ രൂ​പം മാ​റു​ന്ന എം​എ​ല്‍​എ​മാ​ര്‍​ക്ക് മു​ന്പ് ചെ​യ്ത​തു​പോ​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ജ​ന​ങ്ങ​ള്‍ ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ല്‍​ക​ണമെന്നു ഹാ​ര്‍​ദി​ക് വിമർശിച്ചു.

Also read : കൊറോണ വൈറസിനെ തുരത്താന്‍ വാക്‌സിന്‍ എത്തുന്നു : വിശദാംശങ്ങള്‍ പങ്കുവെച്ച് മരുന്ന് കമ്പനി

കാ​ലു​വാ​രു​ന്ന​വ​ര്‍​ക്ക് ശി​ക്ഷാ​ന​ട​പ​ടി​ക​ള്‍ ന​ല്‍​കി ജ​നാ​ധി​പ​ത്യ​ത്തി​ല്‍ വി​ശ്വാ​സം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഉ​ത്ത​ര​വാ​ദി​ത്ത​മുണ്ട് വോ​ട്ട​ര്‍​മാ​രു​ടെ വി​ശ്വാ​സം ത​ക​ര്‍​ക്കു​ക​യും പാ​ര്‍​ട്ടി​ക​ള്‍ മാ​റു​ക​യും ചെ​യ്യു​ന്ന അ​ത്ത​രം എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഹാർദിക് ആവശ്യപ്പെട്ടു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ മൂ​ന്ന് എം​എ​ല്‍​എ​മാ​ര്‍ രാ​ജി​വ​ച്ച​തോ​ടെ കോ​ണ്‍​ഗ്ര​സ് ത​ങ്ങ​ളു​ടെ 65 എം​എ​ല്‍​എ​മാ​രെ​യും റി​സോ​ര്‍​ട്ടി​ലേ​ക്ക് മാ​റ്റി. ജൂ​ണ്‍ 19-ന് ​നാ​ല് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button