KeralaLatest NewsNews

പ​ട്ടാ​പ്പ​ക​ൽ യുവാവിനെ വെട്ടിവെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേസിൽ ഒരാൾ പിടിയിൽ

മൂ​വാ​റ്റു​പു​ഴ: യുവാവിനെ വെട്ടിവെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേസിൽ ഒരാൾ പിടിയിൽ. അ​ക്ര​മ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന 17 വ​യ​സു​കാ​ര​നാ​ണ് പിടിയിലായതെന്നും മു​ഖ്യ പ്ര​തി ബേ​സി​ലി​നാ​യി അന്വേഷണം ഊര്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. പ​ണ്ടി​രി​മ​ല ത​ടി​ല​കു​ടി​പാ​റ​യി​ൽ അ​ഖി​ൽ (19) നെ​യാ​ണ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ​ഞായ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ആ​ര​ക്കു​ഴ റോ​ഡി​ലു​ള്ള മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ​നി​ന്നു മാ​സ്ക് വാ​ങ്ങി അ​ഖി​ലും സു​ഹൃ​ത്തും തി​രി​കെ ഇ​റ​ങ്ങി​യ​പ്പോ​ൾ ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടം​ഗ സം​ഘം കൈ​ക്കും ത​ല​യ്ക്കും വെ​ട്ടു​ക​യാ​യി​രു​ന്നു.

Also read : ഇത് കേരളാ പോലീസ് പിൻവലിക്കണം, ഈ കോപ്രായം അവസാനിപ്പിക്കണം- അഡ്വ. ഹരീഷ് വാസുദേവന്‍‌

വെ​ട്ടേ​റ്റ അ​ഖി​ലി​ന്‍റെ നി​ല​വി​ളി​കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​കൂ​ടി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ഖി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.   ആ​ദ്യം മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു

ക​റു​ക​ടം ഞാ​ഞ്ഞൂ​ൽ കോ​ള​നി​യി​ൽ ബേ​സി​ൽ എ​ൽ​ദോ​യും മ​റ്റൊ​രാ​ളു​മാ​ണ് ത​ന്നെ വെ​ട്ടി​യ​തെ​ന്ന് അ​ഖി​ൽ   മൊ​ഴി ന​ൽ​കി​ എ​ൽ​ദോ​യു​ടെ സ​ഹോ​ദ​രി​യു​മാ​യി അ​ഖി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​താ​ണ് അ​ക്ര​മ​ത്തി​ന്‍റെ കാ​ര​ണം. സ​ഹോ​ദ​ര​ൻ ആ​ക്ര​മി​ക്കാ​ൻ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വ​രു​ന്നു​ണ്ടെ​ന്ന് പെ​ൺ​കു​ട്ടി അ​ഖി​ലി​നെ വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു. ബേ​സി​ലി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ അ​റി​വ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button