KeralaLatest NewsNews

പത്തനംതിട്ടയില്‍ 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : 6 പേര്‍ രോഗവിമുക്തരായി

1) 04.06.2020ന് അബുദാബിയില്‍ നിന്നും എത്തിയ കൊറ്റനാട്, പെരുമ്പെട്ടി സ്വദേശിയായ 25 വയസുകാരന്‍,
2) 29.05.2020ന് കുവൈറ്റില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിയായ 38 വയസുകാരന്‍.
3) 05.06.2020ന് ഡല്‍ഹിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 31 വയസുകാരന്‍.
4) 31.05.2020ന് നൈജീരിയയില്‍ നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശിയായ 34 വയസുകാരന്‍.
5) 28.05.2020ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ സൗത്ത് സ്വദേശിയായ 28 വയസുകാരന്‍.
6) 27.05.2020ന് അബുദാബിയില്‍ നിന്നും എത്തിയ തിരുവല്ല, കടപ്ര സ്വദേശിയായ 52 വയസുകാരന്‍.
7) 27.05.2020ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുമ്പാട് സ്വദേശിനിയായ 43 വയസുകാരി എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഇതുവരെ ആകെ 113 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാൾ മരണമടഞ്ഞിട്ടുണ്ട്.ജില്ലയില്‍ ഇന്നലെ 6 പേര്‍ രോഗവിമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 31 ആണ്. നിലവില്‍ ജില്ലയില്‍ 81 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 76 പേര്‍ ജില്ലയിലും 5 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 37 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ 8 പേരും, ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 40 പേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 28 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 114 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്നലെ പുതിയതായി 16 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 102 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3391 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 926 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്നലെ തിരിച്ചെത്തിയ 31 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ എത്തിയ 285 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 4419 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 124 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 43 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 134 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്നലെ 6 കോളുകള്‍ ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്നലെ 573 കോളുകള്‍ നടത്തുകയും, 82 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

നാട്ടിലേക്ക് തിരിച്ചുപോകുന്ന 491 അതിഥി സംസ്ഥാന തൊഴിലാളികളെ ഇന്നലെ സ്‌ക്രീന്‍ ചെയ്ത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. നാളിതുവരെ 8788 പേര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.സാമൂഹവ്യാപനം കണ്ടെത്തുന്നതിന്റെ ഭാഗമായി റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനായി വിവിധ ആശുപത്രികളില്‍ നിന്നും ഇന്നലെ 47 സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button