Latest NewsKeralaNews

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് : തൃത്താലയിൽ ക്വാറിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.  ആലൂർ കള്ളന്നൂർ വീട്ടിൽ മണിയുടെ മകൾ വൃന്ദയാണ് മരിച്ചത്. രാവിലെ 8 മണിയോടെയാണ് വീടിന് സമീപത്തുള്ള പാറമടയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

തൃത്താല കെ.ബി മേനോൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് വൃന്ദ. വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button