Latest NewsKerala

കുഞ്ഞനന്തന്റെ മരണ ശേഷം ടി.പി ചന്ദ്രശേഖരന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത കെ.കെ രമയ്ക്ക് അസഭ്യവർഷം

എന്നാല്‍ രമയ്ക്ക് പിന്തുണയുമായി എത്തുന്നവരും നിരവധിയാണ്.

കോഴിക്കോട്: ‘എന്റെ സഖാവേ’ എന്ന അടിക്കുറിപ്പോടെ കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ വിധവ കെ.കെ.രമയ്ക്ക് അസഭ്യവര്‍ഷം. ആര്‍.എം.പി നേതാവ് കൂടിയായ രമയുടെ പോസ്റ്റിനു കീഴില്‍ അങ്ങേയറ്റം മോശവും സ്ത്രീവിരുദ്ധവുമായ കമന്റുകളാണ് കാണുന്നത്. എന്നാല്‍ രമയ്ക്ക് പിന്തുണയുമായി എത്തുന്നവരും നിരവധിയാണ്.

അഴിമതിയാരോപണത്തിന് പുറമെ പാകിസ്ഥാൻ സർക്കാരിനെ പിടിച്ചു കുലുക്കി പ്രധാനമന്ത്രിക്കെതിരെ ലൈംഗികാരോപണവും, ഇമ്രാൻ ഖാന്റെ കഷ്ടകാലം തീരുന്നില്ല

ഇന്നലെ കുഞ്ഞനന്തൻ മരിച്ച ശേഷമാണ് കെ കെ രമ ടിപി ചന്ദ്രശേഖരന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. അതേസമയം, ഇന്നലെ മരിച്ച ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പി.കെ.കുഞ്ഞനന്തന്റെ സംസ്‌കാരം കണ്ണൂര്‍ പാനൂര്‍ പാറാട്ടെ വീട്ടുവളപ്പില്‍ നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button