Latest NewsKeralaNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; യുവാവ് അറസ്റ്റില്‍

കൊല്ലം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍. ഇരവിപുരം പൊലീസാണ് മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ലാറ്റില്‍ ബൈജുവിനെ (35) അറസ്റ്റ് ചെയ്തത്.

2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം സംഭവം പുറത്ത് പറഞ്ഞാല്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരവിപുരം സി.ഐ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button