Latest NewsNewsKuwaitGulf

ഗൾഫ് രാജ്യത്ത് വീണ്ടും ആശ്വാസത്തിന്റെ ദിനം : കോവിഡ് വിമുക്‌തരുടെ എണ്ണത്തിൽ വർദ്ധനവ്

കുവൈറ്റ് സിറ്റി : 834 പേർ കുവൈറ്റിൽ ശനിയാഴ്ച്ച കോവിഡ് വിമുക്തരായപ്പോൾ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 25,882 ആയി ഉയർന്നു. 2159പേരിൽ നടത്തിയ പരിശോധനയിൽ 86 ഇന്ത്യക്കാർ ഉൾപ്പെടെ 520 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചു. നാല് പേർ കൂടി മരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 35466ഉം, മരണസംഖ്യ 289 ആയി. നിലവിൽ 9,295 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 176പേർ ഗുരുതരാവസ്ഥയിലാണ്.

കുവൈറ്റികൾ 281,  ഈജിപ്​തുകാർ 45, ബംഗ്ലാദേശികൾ 31, ഫർവാനിയ ഗവർണറേറ്റിൽ 191, അഹ്​മദി ഗവർണറേറ്റിൽ 115, ജഹ്​റ ഗവർണറേറ്റിൽ 100 , ഹവല്ലി ഗവർണറേറ്റിൽ 74 , കാപിറ്റൽ ഗവർണറേറ്റിൽ 34 എന്നിങ്ങനെയാണ് തരംതിരിച്ചുള്ള പുതിയ കോവിഡ്ബാധിതരുടെ എണ്ണം.

Also read : കോവിഡ് : സൗദിയിൽ ആശുപത്രയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ് ,ഒടുവിൽ മരണത്തിന് കീഴടങ്ങി

ഒമാനിൽ കോവിഡ് ആശങ്ക ഒഴിയുന്നില്ല. 3502 പേരിൽ നടത്തിയ പരിശോധനയിൽ 1006 പേർക്ക്​ കൂടി ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 571 പേർ പ്രവാസികളാണ്. മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22077ഉം, മരണസംഖ്യ 99ഉം ആയി. 41 പേർ സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 7530 ആയി ഉയർന്നു. നിലവിൽ 14448പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.. 43 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 315 ആയി. ഇതിൽ 94 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ 646 പേരും മസ്​കറ്റ് ​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കറ്റ് ​ ഗവർണറേറ്റിലെ കോവിഡ് ബാധിതർ 16312 ആയി. 4990 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button