KeralaLatest NewsNews

ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത : ഇന്ത്യയില്‍ രോഗം ബാധിച്ചവരില്‍ പകുതിയിലധികം പേര്‍ക്കും രോഗവിമുക്തി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത , ഇന്ത്യയില്‍ രോഗം ബാധിച്ചവരില്‍ പകുതിയിലധികം പേര്‍ക്കും രോഗവിമുക്തി. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 50 ശതമാനം കടന്നു. 1,62,378 പേര്‍ക്ക് രോഗം ഭേദമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8049 പേര്‍ക്ക് രോഗം ഭേദമായി. ആകെ 50.59 ശതമാനം പേര്‍ക്ക് രോഗം ഭേദമായി. 1,49,348 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Read Also : വിദേശത്ത് നിന്നെത്തിയവരെ വിമാനത്താവളത്തില്‍ നിന്നും കൊണ്ടുവന്ന ഡ്രൈവര്‍ക്ക് കോവിഡ് ; കെഎസ്ആര്‍ടിസി ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനില്‍

24 മണിക്കൂറിനകം 11929 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 311 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത് 3,33,380 പേര്‍ക്ക് 9524 പേര്‍ക്ക് ജീവന്‍ നഷ്ടമായി.മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഉയര്‍ന്ന അളവില്‍ തന്നെയാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ടെയിന്‍മെന്റ് സോണുകളില്‍ വീടുകള്‍ തോറുമുള്ള സര്‍വേയും ടെസ്റ്റിംഗും ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button