KeralaLatest NewsNews

ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടി തുടങ്ങിയ ഗ്രൂപ്പില്‍ അശ്ലീല വീഡിയോ

കോവളം (തിരുവനന്തപുരം) • വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടി ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായി തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് അശ്ലീല വീഡിയോ അയച്ചത്. സംഭവത്തെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വലിയതുറ പോലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്ചയാണ് സംഭവം. പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്കായി തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിലാണ് അശ്ലീല വീഡിയോ അയച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട അഡ്മിനായ അധ്യാപിക ഈ ഗ്രൂപ്പിലുള്ള കുട്ടികളെ ഉടന്‍ തന്നെ ഒഴിവാക്കി. തുടര്‍ന്ന് സംഭവം മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും സ്കൂള്‍ മാനേജര്‍ വലിയ തുറപോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button