Latest NewsNewsIndia

നിയന്ത്രണരേഖയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ: ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ: പാക് വെടിവയ്പ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. പുലർച്ചെ മൂന്നരയോടെയാണ് നൗഷേരയിലും കൃഷ്ണ​ഗാട്ടിയിലും പാകിസ്ഥാൻ വെടിവെപ്പുണ്ടായത്. വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു. കൃഷ്ണഗാട്ടിയിലാണ് ആദ്യം ആക്രമണം ഉണ്ടായത്. പിന്നീട് നൗഷേര സെക്ടറിലെ രജൗരിയിലും പാക്കിസ്ഥാൻ ആക്രമണം അഴിച്ചുവിട്ടു. തുടർന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.

Read also: നയന്‍താരയ്ക്കും വിഘ്‌നേഷിനും കോവിഡ്? പ്രതികരണവുമായി താരങ്ങൾ

അതേസമയം കശ്മീരിൽ അനന്തനാ​ഗിൽ തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. വെരിനാ​ഗ് കരപാനിലെ വനമേഖലയിൽ വച്ചാണ് തീവ്രവാദികളും സുരക്ഷാ സേനകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ശക്തമായ വെടിവയ്പ്പാണ് ഇവിടെ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button