Latest NewsNewsIndia

ചൈനീസ് ഉത്പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ച് ഇന്ത്യന്‍ സൈനികര്‍ക്കുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മിയ്ക്കുന്ന കമ്പനി

കാണ്‍പുര്‍: ചൈനീസ് ഉത്പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ച് ഇന്ത്യന്‍ സൈനികര്‍ക്കുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മിയ്ക്കുന്ന കമ്പനികള്‍. കാണ്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന കമ്പനികളാണ് ചൈനീസ് ഉത്പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ച് ചൈനയെ തളര്‍ത്താനൊരുങ്ങുന്നത്. ബുള്ളറ്റ്പ്രൂഫുകള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ചൈനയ്ക്ക് പകരം അസംസ്‌കൃത വസ്തുക്കള്‍ക്കായി യൂറോപ്യന്‍ അമേരിക്കന്‍ കമ്പനികളെ സമീപിച്ചതായാണ് വിവരം.

Read Also : തിരിച്ചടി ഉടൻ? ഡൽഹിയിൽ കരസേനാ മേധാവി ജനറൽ- കേന്ദ്ര പ്രതി രോധ മന്ത്രി കൂടിക്കാഴ്ച; ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി

കയറ്റുമതി ചെയ്യുന്ന ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം മോശമായതിനാല്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ ചൈനയില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കണമെന്ന് നിതി ആയോഗ് അംഗം വി കെ സരസ്വത് പറഞ്ഞിരുന്നു.

ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന് നിരവധി തവണ മനസ്സിലാക്കിയതാണ്. ചൈനീസ് കേന്ദ്രങ്ങളില്‍നിന്നുള്ള മോശം ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ഒഴിവാക്കണം.

ഭാരക്കുറവുള്ള ശരീര കവചങ്ങളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും ആഭ്യന്തര ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പദ്ധതി തയ്യാറാക്കായി പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. ശരീര സംരക്ഷണ കവചങ്ങള്‍ നിര്‍മിക്കുന്നതിനായുള്ള അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അന്തിമരൂപം നല്‍കിയിട്ടുണ്ട്.

ഞങ്ങള്‍ ചൈനയെ വിശ്വസിക്കുന്നില്ല. പ്രത്യേകിച്ച് പ്രതിരോധം പോലുള്ള മേഖലകളില്‍. അതിനാല്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഡെന്‍മാര്‍ക്ക്, അമേരിക്കന്‍ കമ്ബനികളില്‍ നിന്നാണ് വാങ്ങുന്നത്. എന്‍സിഎഫ്ഡി എംഡി മായങ്ക് ശ്രീവാസ്തവ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button