KeralaLatest NewsNews

ഇടപ്പാടി – ഭരണങ്ങാനം റൂട്ടിൽ അപകടമൊഴിവാക്കാൻ നടപടി: റോഡ് സേഫ്റ്റി അതോറിറ്റി 99 ലക്ഷം രൂപ അനുവദിച്ചു

ഭരണങ്ങാനം: ഇടപ്പാടി മുതൽ ഭരണങ്ങാനം വരെ രണ്ടു കിലോമീറ്റർ ദൂരത്തിൽ സ്ഥിരമായി ഉണ്ടാകുന്ന റോഡ് അപകടങ്ങൾക്കു പരിഹാരമാകുന്നു. ഇതിനായി റോഡ് സുരക്ഷാ അതോററ്റി ഫണ്ടിൽ നിന്നും 99 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതി ലഭിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.

ഇടപ്പാടി മുതൽ ഭരണങ്ങാനം വരെയുള്ള പ്രദേശത്തെ വെള്ളക്കെട്ട് നീക്കുന്നതിന് സ്ലാബോഡു കൂടിയ ഓടകൾ, വീതി കുറഞ്ഞ ഭാഗത്ത് ഫുട്പാത്ത്, ഭരണങ്ങാനം ടൗണിലും ഇടപ്പാടി ജംഗ്ഷനിലും വെയ്റ്റിംഗ് ഷെഡ്, വാർണിംഗ് ബ്ലിംകർ തുടങ്ങിയവയാണ് നിർമ്മിക്കുന്നത്.

മാത്തുക്കുട്ടി മാത്യു, വിനോദ് ചെറിയാൻ എന്നിവർ മാണി സി കാപ്പൻ എം എൽ എ മുഖാന്തിരം ഗതാഗതമന്ത്രി എ കെ ശശീന്ദ്രനു നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

തുക അനുവദിക്കാൻ മുൻകൈയ്യെടുത്ത മാണി സി കാപ്പനെ ഭരണങ്ങാനം വികസന സമിതി അനുമോദിച്ചു. മാത്തുക്കുട്ടി മാത്യു അധ്യക്ഷത വഹിച്ചു.വിനോദ് ചെറിയാൻ വേരനാനി, അനുമോൾ മാത്യു, ജോസ് ജോസഫ്, ടോമി ഉപ്പിടുപ്പാറയിൽ, കെ സി മഹേഷ്, കണ്ണൻ ചെമ്മനാപ്പറമ്പിൽ, രഞ്ജിത്ത് സെബാസ്റ്റ്യൻ, ദീപക് മീനാടൂർ, ടി ടി അന്നമ്മ, പ്രേംജി നിരപ്പേൽ, ബിനീഷ് ഒഴുകയിൽ എന്നിവർ പ്രസംഗിച്ചു.

shortlink

Post Your Comments


Back to top button