Latest NewsIndia

ശശികല ഓഗസ്റ്റില്‍ ജയില്‍ മോചിതയായേക്കുമെന്നു സൂചന, തമിഴ് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയും

ബെംഗളൂരു: എഡിഎംകെ നേതാവും ജയലളിതയുടെ ഉറ്റതോഴിയുമായിരുന്ന ശശികല വരുന്ന ഓഗസ്റ്റില്‍ ജയില്‍മോചിതയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.നിലവില്‍ അനധികൃത സ്വത്ത് സമ്ബാദന കേസില്‍ പെട്ട് കര്‍ണാടകയിലെ പരപ്പന അഗ്രഹാരയിലെ ജയിലില്‍ കഴിയുകയാണ് ശശികല.ഡോക്‌ടര്‍ അശീര്‍വാദം ആചാരിയെന്ന ബിജെപി നേതാവാണ് ട്വിറ്ററില്‍ ഇപ്പോള്‍ ശശികലയുടെ മോചനത്തെ പറ്റിയുള്ള സൂചനകള്‍ നല്‍കിയിരിക്കുന്നത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രി കസേരയ്ക്ക് തൊട്ടരുകില്‍ വരെ എത്തി നില്‍ക്കുമ്ബോഴായിരുന്നു 2017 ഫെബ്രുവരി 15 നു ശശികലയെ കോടതി വീണ്ടും ജയിലിലേയ്ക്ക് അയച്ചത്. 4 വര്‍ഷമായിരുന്നു തടവ് കാലാവധി. ആദ്യ ഘട്ടം ജയലളിതയ്ക്ക് ഒപ്പം ജയിലില്‍ കിടന്ന കാലയളവ് കിഴിച്ചുള്ള 4 വര്‍ഷ കാലാവധി ഓഗസ്റ്റ് 14 ന് അവസാനിക്കുകയാണ്.

അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശശികലയുടെ തിരിച്ചുവരവിന് ഏറെ രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. എ.ഐ.എ.ഡി.എം.കെയിലും പൊതുവില്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നു.തമിഴ്നാട് രാഷ്ട്രീയത്തില്‍ അതീവ ശ്രദ്ധാലുമായ ശശികലയുടെ മടങ്ങിവരവ് അണ്ണാ ഡി എം കെ യിലെ വിമത വിഭാഗമായ ടി ടി വി ദിനകരന്‍ വിഭാഗത്തിനു ഊര്‍ജ്ജം പകരും . ഒപ്പം ശശികലയുടെ ശത്രുക്കളായ നിലവിലെ ഭരണകക്ഷിക്ക് അത് കൂടുതല്‍ തലവേദന സൃഷ്ടിക്കുകയും ചെയ്യും. അടുത്ത തവണ തമിഴ്നാട്ടില്‍ ഭരണം തിരികെ പിടിക്കാനാകും ശശികലയുടെ ശ്രമം.

അതിന്നായി ജയലളിത വികാരം ആളിക്കത്തിക്കാനും നീക്കം നടത്തും. മറുഭാഗത്ത് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ഉപ മുഖ്യമന്ത്രി ഓ പനീര്‍ ശെല്‍വവും ശശികലയെ പാര്‍ട്ടിക്ക് പുറത്തിറക്കാനുള്ള തന്ത്രങ്ങളും മെനയും .എന്തായാലും തമിഴ്നാട് രാഷ്ട്രീയം വീണ്ടും ദേശീയ തലത്തില്‍ ചര്‍ച്ചകളില്‍ നിറയുകയാണ് .ജയിലിലാകും മുന്‍പ് എടപ്പാടി പഴനിസ്വാമിയെ മുഖ്യമന്ത്രിയാക്കി ശശികല ഭരണം പിടിച്ചെടുത്തു. പക്ഷേ ജയിലിലായതോടെ എടപ്പാടി പനീര്‍സെല്‍വത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ ശശികലയുടെ ജയില്‍മോചനം തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button