COVID 19KeralaLatest NewsNews

പലരും വിചാരിക്കുന്നത് മെയിൻ സ്വിച്ച് ഓഫാക്കുന്നത് പോലെ ചൈനയോട് ഒറ്റയടിക്ക് റ്റാറ്റാ ബൈ ബൈ പറയാമെന്നാണ്; അത്രയെളുപ്പമല്ല അത് , അതിന് സമയം ആവശ്യമാണ്. അതിന്റെ ആദ്യപടിയാണ് ഡിജിറ്റൽ സ്ട്രൈക്ക് – അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാര്‍വതി പ്രഭീഷ്

If you know the enemy and know yourself, you need not fear the result of a hundred battles. If you know yourself but not the enemy, for every victory gained you will also suffer a defeat. If you know neither the enemy nor yourself, you will succumb in every battle.

ആർട്ട് ഓഫ് വാർ എന്ന യുദ്ധതന്ത്രങ്ങളുടെ പുസ്തകമെഴുതിയ ചൈനീസ് സൈന്യാധിപനായ സൺ സൂയുവിന്റെ വാക്കുകൾ പ്രാവർത്തികമാക്കി അവർക്ക് തന്നെ മുട്ടൻ പണികൊടുത്തത് നമ്മുടെ ഭാരതമാണ്. യുദ്ധങ്ങൾ പല തരത്തിലുണ്ട്. ശത്രുവിന്റെ പ്രബലതയും പൊതുസ്വഭാവവും കണക്കിലെടുത്ത് യുദ്ധതന്ത്രങ്ങൾ ആവിഷ്കരിച്ച് പടപുറപ്പാടിനൊരുങ്ങുന്നവനാണ് യഥാർത്ഥ രാജ്യസൈന്യാധിപൻ. പാക്കിസ്ഥാൻ പോലൊരു രാജ്യത്തിന്റെ പത്തിക്കിട്ട് തട്ടാൻ നമുക്ക് സൈനികനീക്കം മാത്രം മതി. എന്നാൽ ചൈന പോലൊരു വൻശക്തിയോട് ഏറ്റുമുട്ടേണ്ടത് അങ്ങനെയല്ല.ഓഹരി, ഉൽപന്ന വിപണികളുടെ ബഹിഷ്കരണങ്ങളിലൂടെയും ഡിജിറ്റൽ അറ്റാക്കിലൂടെയുമാണ്. നൂറുകൊല്ലം യുദ്ധം ചെയ്യുന്നതിനു തുല്യമാണ് ഒരു ദിവസം കൊണ്ട് ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ സ്ട്രൈക്ക്.

കോവിഡിന്റെ തുടക്കസമയത്ത് ഇന്ത്യയുടെ ബാങ്കിങ്ങ് സെക്ടറിൽ നിക്ഷേപം കൂട്ടി പാലം വലിക്കാൻ ചൈന ശ്രമിച്ചിരുന്നു.നമ്മുടെ HDFC യിൽ കോവിഡ് മൂലം ഓഹരി വിപണി തകർന്ന സമയത്തു ചൈനീസ് നിക്ഷേപം കൂട്ടിയത് ശ്രദ്ധയിൽപ്പെട്ട കേന്ദ്രം തക്കസമയത്ത് പ്രത്യേക സർക്കുലറിലൂടെ ചൈനീസ് നിക്ഷേപങ്ങൾ മുൻ‌കൂർ അനുമതി നേടണമെന്ന് ആവശ്യപ്പെട്ടതുകൊണ്ട് നമുക്ക് വലുതായി പരിക്കുപറ്റിയില്ല. അതിർത്തിൽ ആക്രമിക്കാൻ പദ്ധതിയിട്ടതിനൊപ്പം സാമ്പത്തികമായി നമ്മെ ആക്രമിക്കാനും ചതിയൻ ചൈന പദ്ധതിയിട്ടിരുന്നു. ചൈനിസ് നിക്ഷേപത്തിൻറ അപകടത്തെപറ്റി രാഹുൽഗാന്ധി പറഞ്ഞിരുന്നു. അതുശേഷം എതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ചൈനീസ് നിക്ഷേപത്തിന് നിയന്ത്രണവും വന്നിരുന്നു.

ചൈനയുടെ സാമ്പത്തിക നിക്ഷേപം തകർക്കാൻ കേന്ദ്രം ഉടനടി ചെയ്യേണ്ട മറ്റൊരു നടപടിയാണ് ഓഹരികളിൽ രഹസ്യ നിക്ഷേപമുള്ള തട്ടിപ്പുകാരുടെയും ഇടനിലക്കാരുടെയും മൗറിഷ്യസ് പോലുള്ള ചൈനയോട് വിധേയത്വം കാണിക്കാൻ തയ്യാറുള്ള രാജ്യങ്ങളുടെയും നിക്ഷേപങ്ങൾ വോട്ടിങ് റൈറ്റ് ഇല്ലാതെ ഫ്രീസ് ചെയ്യണം . അതുപോലെ തന്നെ ചൈനയ്ക്കു ഇന്ത്യയിൽ സ്റ്റാർട്ട് അപ്പ് എക്കോസിസ്റ്റത്തിൽ വൻഡോളർ നിക്ഷേപമുണ്ട്.ഓല ,സൊമാറ്റോ ,സ്വിഗി ,ബൈജൂസ്‌ ,മെയ്ക് മൈ ട്രിപ്പ് , ഓയോ ,ബിഗ് ബാസ്കറ്റ് തുടങ്ങി നമ്മുടെ പ്രധാനമന്ത്രി പരസ്യത്തിൽ നിന്ന പേറ്റിഎം വരെ അതിൽ ഉൾപ്പെടുന്നു. ഇവയിലെ ചൈനീസ് നിക്ഷേപം ഫ്രീസ് ചെയ്താൽ വലിയ രീതിയിൽ നമുക്ക് പണി കൊടുക്കാൻ കഴിയും. രക്തം ചിന്തിക്കാതെ ശത്രുവിന്റെ പത്തിക്കിട്ട് ആഞ്ഞടിക്കുകയെന്നതും ഒരു രാജതന്ത്രമാണ്. അതുപോലെ തന്നെ VPN, APK പോലുള്ള മാർഗങ്ങൾ ഉപയോഗിച്ച് നിരോധനം ഏർപ്പെടുത്തിയ ആപ്പുകൾ ഉപയോഗിക്കാൻ ശ്രമിക്കുന്ന ചൈനാഭക്തർക്കെതിരെ നിയമനടപടിയോ വേണമെങ്കിൽ UAPA തന്നെ ചുമത്തുകയും വേണം.

പലരും വിചാരിക്കുന്നത് മെയിൻ സ്വിച്ച് ഓഫാക്കുന്നത് പോലെ ചൈനയോട് ഒറ്റയടിക്ക് റ്റാറ്റാ ബൈ ബൈ പറയാമെന്നാണ്. എന്നാൽ കെട്ടുപിണഞ്ഞുകിടക്കുന്ന സങ്കീർണ്ണതകൾ ഒന്നൊന്നായി അഴിച്ചെടുക്കുക അത്രയെളുപ്പമല്ല. അതിനു സമയം ആവശ്യമാണ്. അതിന്റെ ആദ്യപടിയാണ് ഡിജിറ്റൽ സ്ട്രൈക്ക്! ഈ യുദ്ധതന്ത്രത്തിനു എല്ലാവിധ പിന്തുണയും നല്കുകയാണ് ഇപ്പോൾ നമ്മൾ ചെയ്യേണ്ടത്. അതുതന്നെയാണ് വേണ്ടതും!

It is more important to outhink your enemy, than to outfight him. ഈ വരികളെഴുതിയ ചീനക്കാരനറിയുന്നില്ലല്ലോ നമ്മൾ അത് പ്രാവർത്തികമാക്കുന്നുവെന്ന യാഥാർത്ഥ്യം!

shortlink

Related Articles

Post Your Comments

Related Articles


Back to top button