COVID 19KeralaLatest NewsNews

എറണാകുളം ജില്ലയിൽ തിങ്കളാഴ്ച 5 പേർക്ക് രോഗം സ്ഥിരീകരിച്ചു

• ജൂൺ 14 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള കിഴക്കമ്പലം സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശികളുടെ അടുത്ത ബന്ധുവായ 81 വയസുകാരൻ, കാഞ്ഞൂർ സ്വദേശികളായ 53 വയസുകാരനും അദ്ദേഹത്തിന്റെ ഭാര്യയായ 45 വയസുള്ള കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 40 പേരെ ഇവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നു.

• കൂടാതെ ജൂൺ 26 ന് റിയാദ്- കരിപ്പൂർ വിമാനത്തിലെത്തിയ 49 വയസുള്ള പായിപ്ര സ്വദേശി രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.

• തിങ്കളാഴ്ച 4 പേർ രോഗമുക്തി നേടി. ജൂൺ 15 ന് രോഗം സ്ഥിരീകരിച്ച 53 വയസുള്ള കൊല്ലം സ്വദേശി, മെയ് 28 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള ആലപ്പുഴ സ്വദേശിനി, ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള ഏഴിക്കര സ്വദേശി, ജൂൺ 9 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള ഇടക്കൊച്ചി സ്വദേശിനിയും ഇന്ന് രോഗമുക്തി നേടി.

• തിങ്കളാഴ്ച 839 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷകാലയളവ് അവസാനിച്ച 959 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13541 ആണ്. ഇതിൽ 11851 പേർ വീടുകളിലും, 620 പേർ കോവിഡ് കെയർ സെന്ററുകളിലും 1070 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• തിങ്കളാഴ്ച 13 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 11
 കരുവേലിപ്പടി താലൂക്ക് ആശുപത്രി-1
 സ്വകാര്യ ആശുപത്രികൾ – 1

• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 3
 സ്വകാര്യ ആശുപത്രികൾ-4
 അങ്കമാലി അഡ്ലക്സ്- 3

• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 218 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 60
 പറവൂർ താലൂക്ക് ആശുപത്രി- 2
 കരുവേലിപ്പടി താലൂക്ക് ആശുപത്രി-1
 അങ്കമാലി അഡ്ലക്സ്- 125
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
 സ്വകാര്യ ആശുപത്രികൾ – 26

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 173 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 44 പേരും അങ്കമാലി അഡല്ക്സിൽ 125 പേരും ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.

• ഇന്ന് ജില്ലയിൽ നിന്നും 217 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 210 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 4 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 311 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ഇന്ന് 351 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 195 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഇന്ത്യൻ ഡെന്റൽ അസോസിയേഷനുമായി ചേർന്ന് ഡെന്റൽ സർജൻമാർക്കും, ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് ആർ ടി ഒ യുടെ സഹകരണത്തോടെ വ്യക്തിഗതസുരക്ഷ ഉപാധികൾ, കൈകഴുകുന്ന രീതി, മാസ്കുകളുടെ ശരിയായ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.

• വാർഡ് തലങ്ങളിൽ 1371 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 306 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 20 ചരക്കു ലോറികളിലെ 20 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 6 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button