Latest NewsNewsIndia

തിരിച്ചടികൾ ഓരോന്നായി ഏറ്റുവാങ്ങി ചൈന; ദേശീയപാത പദ്ധതികളില്‍ ചൈനീസ് കമ്പനികളെ ഇന്ത്യ അനുവദിക്കില്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

റോഡ് നിര്‍മ്മാണത്തിനായി ചൈനീസ് പങ്കാളികളുള്ള സംയുക്ത സംരംഭങ്ങള്‍ക്ക് ഞങ്ങള്‍ അനുമതി നല്‍കില്ല

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ ചൈന സംഘർഷത്തിന് ശേഷം തിരിച്ചടികൾ ഓരോന്നായി ഏറ്റുവാങ്ങുകയാണ് ചൈന. സംയുക്ത സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള ദേശീയപാത പദ്ധതികളില്‍ ചൈനീസ് കമ്പനികളെ ഇന്ത്യ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി .മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ നിന്ന് ചൈനീസ് നിക്ഷേപകരെ പൂർണ്ണമായും ഒഴിവാക്കാനാണ് തീരുമാനമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

റോഡ് നിര്‍മ്മാണത്തിനായി ചൈനീസ് പങ്കാളികളുള്ള സംയുക്ത സംരംഭങ്ങള്‍ക്ക് ഞങ്ങള്‍ അനുമതി നല്‍കില്ല. രാജ്യത്ത് സംയുക്ത സംരംഭത്തിലൂടെ പദ്ധതി നിക്ഷേപത്തിന് ചൈന ശ്രമിച്ചാലും അത് അനുവദിക്കില്ലെന്ന ഞങ്ങള്‍ ഉറച്ച നിലപാടാണ് സ്വീകരിച്ചതെന്നും ഗഡ്കരി വാര്‍ത്താ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സ്വാശ്രയ ഇന്ത്യ അഥവാ ആത്മനിർഭർ ഭാരതത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള ആദ്യപടിയായാണ് അദ്ദേഹം ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ഹൈവേ പദ്ധതികളില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ വിപുലീകരിക്കും. ചൈനീസ് സ്ഥാപനങ്ങളെ നിരോധിക്കുന്നതിനും ഇന്ത്യന്‍ കമ്പനികള്‍ക്ക് മാനദണ്ഡങ്ങള്‍ അറിയിക്കുന്നതിനും ഒരു നയം ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: ആധുനിക സൗകര്യങ്ങളോടു കൂടിയ 1088 ആംബുലൻസുകൾ ഒരുമിച്ച് നാടിന് സമർപ്പിച്ച് ജഗൻ മോഹൻ റെഡ്ഢി

ചൈനയുമായുള്ള അതിർത്തിയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ 59 ആപ്ലിക്കേഷനുകൾ നിരോധിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഗതാഗത മന്ത്രാലയവും നിർണ്ണായക തീരുമാനവുമായി രംഗത്തെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button